അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ആക്രമണം മരിച്ചവരുടെ എണ്ണം100.

കാബൂൾ: വടക്കൻ അഫ്ഗാനിസ്താനിലെ സൈനിക കേന്ദ്രത്തിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ മരണപ്പെട്ട സൈനികരുടെ എണ്ണം 100 ആയി ഉയർന്നു.

അഫ്ഗാൻ പ്രതിരോധ മന്ത്രാലയമാണ് മരണപ്പെട്ടവരുടെ എണ്ണം പുറത്തുവിട്ടത്.

ബാൽക്ക് പ്രവിശ്യയുടെ തലസ്ഥാനമായ മസാറെ ഷെരീഫിലെ സൈനിക താവളത്തിലെ പള്ളിയിൽ നിന്ന് വെള്ളിയാഴ്ച പ്രാർഥന കഴിഞ്ഞിറങ്ങിയ സൈനികരാണ് ആക്രമണത്തിനിരയായത്.

സൈനിക യൂനിഫോമിൽ എത്തിയ തീവ്രവാദികളാണ് ആക്രമണം നടത്തിയത്.

രണ്ട് സൈനിക വാഹനത്തിൽ എത്തിയവർ സ്വയം പൊട്ടിത്തെറിക്കുകയും വെടിയുതിർക്കുകയുമായിരുന്നു.

സൈനിക വാഹനത്തിൽ പ്രധാന കവാടം കടന്നെത്തിയ സംഘത്തിലെ ഒരാൾ രണ്ടാം ഗേറ്റിൽ എത്തിയപ്പോൾ സ്വയം പൊട്ടിത്തെറിച്ചു. ഇൗ സമയം പള്ളിക്കുള്ളിലേക്ക് പാഞ്ഞു കയറിയ സംഘം പ്രാർഥനയിലേർപ്പെട്ടിരുന്നവരെയും പുറത്തിറങ്ങിയവരെയും ആക്രമിക്കുകയായിരുന്നു.

മരിച്ചവരിൽ അഞ്ച് തീവ്രവാദികളും ഉൾപ്പെടുന്നു.

വടക്കൻ അഫ്ഗാനിസ്താനിലെ സൈന്യത്തിന്‍റെ ഹെഡ്ക്വാർേട്ടഴ്സാണ് മസർ ഇ ഷെരീഫിലേത്.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ താലിബാൻ ഏറ്റെടുത്തിട്ടുണ്ട്.

 

Back to top button