മ​രി​ച്ച 25 ജ​വാ​ന്മാ​രു​ടെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഏ​റ്റെ​ടു​ക്കു​മെ​ന്ന്​ ഗം​ഭീ​ർ

ന്യൂ​ഡ​ൽ​ഹി: ഛത്തി​സ്​​ഗ​ഢി​ൽ മാ​വോ​വാ​ദി​ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ 25 സി.​ആ​ർ.​പി.​എ​ഫ്​ ജ​വാ​ന്മാ​രു​ടെ കു​ടും​ബ​ത്തി​ന്​ ആ​ശ്വാ​സ​വു​മാ​യി ക്രി​ക്ക​റ്റ്​ താ​രം ഗൗ​തം ഗം​ഭീ​ർ.

മ​രി​ച്ച 25 ജ​വാ​ന്മാ​രു​ടെ മ​ക്ക​ളു​ടെ പ​ഠ​ന​ചെ​ല​വ്​ ഗൗ​തം ഗം​ഭീ​ർ ഫൗ​ണ്ടേ​ഷ​ൻ ഏ​റ്റെ​ടു​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല്ല​പ്പെ​ട്ട ജ​വാ​ന്മാ​രു​ടെ പെ​ൺ​മ​ക്ക​ൾ ക​ര​യു​ന്ന ചി​ത്രം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കാ​ണാ​ൻ ക​ഴി​ഞ്ഞു.

രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വ​ൻ വെ​ടി​യു​ന്ന​തി​നെ​യും ക്രി​ക്ക​റ്റി​ൽ തോ​ൽ​ക്കു​ന്ന​തി​നെ​യും താ​ര​ത​മ്യം ചെ​യ്യ​രു​തെ​ന്നും ഗം​ഭീ​ർ പ​റ​ഞ്ഞു.

മാ​വോ​വാ​ദി ആ​ക്ര​മ​ണ​ത്തി​നെ​തി​രെ തി​രി​ച്ച​ടി​ക്ക​ണ​​മെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം ഗം​ഭീ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

​െഎ.​പി.​എ​ല്ലി​ൽ ഗം​ഭീ​ർ നേ​തൃ​ത്വം​ന​ൽ​കു​ന്ന കൊ​ൽ​ക്ക​ത്ത നൈ​റ്റ്​ റൈ​ഡേ​ഴ്​​സ്​ ടീം ​ജ​വാ​ന്മാ​േ​രാ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ക​റു​ത്ത ബാ​ഡ്​​​ജ്​ ധ​രി​ച്ചാ​ണ്​ ഗ്രൗ​ണ്ടി​ലി​റ​ങ്ങി​യ​ത്.

Back to top button