ഒാണം ബമ്പര്‍ നേടിയ ഭാഗ്യവാന്‍ മലപ്പുറം സ്വദേശി മുസ്തഫ.

തിരൂര്‍: ഒാണം ബമ്പര്‍ നേടിയ ആ ഭാഗ്യവാന്‍ ആരെന്നറിയാനുളള കാത്തിരിപ്പിനൊടുവില്‍ ജേതാവിനെ കണ്ടെത്തി.

മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്കല്‍ ചുഴലി സ്വദേശി മുസ്തഫയ്ക്കാണ് ഓണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്ത് കോടി രൂപ ലഭിച്ചിരിക്കുന്നത്.

പരപ്പനങ്ങാടിയില്‍ പിക് അപ് ഡ്രൈവറാണ് മുസ്തഫ.

ജിഎസ്ടിയും ഏജന്റ് കമ്മീഷനും കഴിച്ച് 6.30 കോടി രൂപ മുസ്തഫയ്ക്ക് ലഭിക്കും. മുസ്തഫയ്ക്ക് ടിക്കറ്റ് വിട്ട ഖലീദിന് 90 ലക്ഷം രൂപ കിട്ടും.

കഴിഞ്ഞ ദിവസമാണ് പത്തു കോടിയുടെ ഒാണം ബമ്പര്‍ നറുക്കെടുപ്പ് നടന്നത് . ഒാണം ബമ്പര്‍ ജേതാവിന്‍റെ ചിത്രം എന്ന അടിക്കുറിപ്പോടെ പലരുടെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നെങ്കിലും യഥാര്‍ത്ഥ കോടീശ്വരനെ തിരിച്ചറിഞ്ഞിരുന്നില്ല.

പരപ്പനങ്ങാടിയിൽ വിറ്റ എജെ 442876 ടിക്കറ്റാണ് മുസ്തഫയ്ക്ക് ഭാഗ്യം സമ്മാനിച്ചത്. കഴിഞ്ഞ വർഷം ഇതേ ഏജൻസി വിറ്റ ടിക്കറ്റിന് അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ ലഭിച്ചിരുന്നു

Back to top button