അംലയുടെ സെഞ്ച്വറി പാഴായി, മുംബൈക്ക്​ അനായാസ ജയം

ഇന്ദോർ: ആഞ്ഞുപിടിച്ച് ഹാഷിം അംല സെഞ്ച്വറി അടിച്ചിട്ടും വമ്പൻ സ്കോർ പടുത്തുയർത്തിട്ടും കിങ്സ് ഇലവൻ പഞ്ചാബിനെ പരാജയത്തിൽനിന്ന് കരകയറ്റാനായില്ല.

ആറാം മത്സരത്തിൽ മുംബൈയോട് എട്ട് വിക്കറ്റിന് തോൽക്കാനായിരുന്നു ഗ്ലെൻ മാക്സ്വെല്ലും സംഘത്തിെൻറയും വിധി. അതും 27 പന്ത് ബാക്കി നിൽക്കെ.

സ്കോർ:  പഞ്ചാബ്,  നാല് വിക്കറ്റിന് 198. മുംബൈ 15.3 ഒാവറിൽ രണ്ടു വിക്കറ്റിന് 199.

 

ഇൗ െഎ.പി.എൽ സീസണിലെ രണ്ടാം സെഞ്ച്വറിക്കാരനായി ഹാഷിം അംല കത്തിക്കയറി വെച്ചുനീട്ടിയ വമ്പൻ സ്കോർ പിന്തുടരാൻ മുംബൈ പതർച്ചയില്ലാതെയാണ് ഇറങ്ങിയത്.

നിതിഷ് റാണയും (34 പന്തിൽ ഏഴ് സിക്സറടക്കം 62 റൺസ്) ജോസ് ബട്ലറും (37 പന്തിൽ 77 റൺസ്.

ഏഴ് ബൗണ്ടറി, അഞ്ച് സിക്സ്) നേടിയ അർധ സെഞ്ച്വറികളാണ് മുംബൈ വിജയം അനായാസമാക്കിയത്.

15 സിക്സറുകളാണ് മുംബൈ ബാറ്റ്സ്മാൻമാർ അടിച്ചുകൂട്ടിയത്.ടോസ് നഷ്ടമായി  ബാറ്റിങ്ങിനിറങ്ങി പഞ്ചാബ് അവസാന ഒാവറുകളിൽ അംലയും ക്യാപ്റ്റൻ ഗ്ലെൻ മാക്സ്വെല്ലും കെട്ടഴിച്ച വെടിക്കെട്ടിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ്  പടുത്തുയർത്തിയത് 199 റൺസിെൻറ വിജയലക്ഷ്യം.

സ്കോർ 20 ഒാവറിൽ നാല് വിക്കറ്റിന് 198.അസാധ്യമായ ആംഗിളുകളിൽ അംലയുടെ ബാറ്റിൽനിന്ന് സിക്സറുകളുടെയും ബൗണ്ടറിയുടെയും ഒഴുക്കായിരുന്നു ഹോൽകാർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ.

60 പന്തിൽ എട്ട് ബൗണ്ടറി. ആറ് സിക്സറുകൾ. 104 റൺസ്.ആംലയുടെ ബാറ്റിെൻറ ചൂട് ശരിക്കും അറിഞ്ഞത് ശ്രീലങ്കൻ പേസ് ബൗളർ ലസിത് മലിംഗയായിരുന്നു.

നാലോവറിൽ വിക്കറ്റൊന്നും വീഴ്ത്താതെ മലിംഗ വഴങ്ങിയത് 58 റൺസ്.ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ പഞ്ചാബിനെ ബാറ്റിങ്ങിനയച്ചു.

ഹാഷിം അംലയും ഷോൺ മാർഷും സാവധാനമാണ് തുടങ്ങിയത്. പിന്നെ സ്കോറിങ്ങിന് വേഗം കൂടുന്നതിനിടയിൽ 21 പന്തിൽ 26 റൺസുമായി മാർഷ് മടങ്ങി.

പകരം വന്ന വൃദ്ധിമാൻ സാഹക്ക് അധികമൊന്നും ചെയ്യാനായില്ല. 15 പന്തിൽ 11 റൺസുമായി സാഹ പുറത്തായിക്കഴിഞ്ഞാണ് അംല ^ മാക്സവെൽ കൂട്ടുകെട്ട് മുംബൈ ബൗളിങ്ങിനെ പിച്ചി ചീന്തിയത്.

83 റൺസാണ് മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. മാക്സ്വെൽ ആയിരുന്നു കൂടുതൽ അപകടകാരി.

18 പന്തിൽ മൂന്ന് സിക്സറും നാല് ബൗണ്ടറിയും പായിച്ച് 40 റൺസെടുത്ത മാക്സ്വെൽ ജസ്പ്രീത് ബുംറയുടെ പന്തിൽ കുറ്റി തെറിച്ച് പുറത്തായി.

1
Back to top button