സംസ്ഥാനം (State)

അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മറ്റന്നാൾ.

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മൂന്നു മുന്നണികൾക്കും തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്.

അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മറ്റന്നാൾ. വോട്ടെടുപ്പിന്റെ ബൂത്തുതിരിച്ചുള്ള കണക്കെടുപ്പിലാണ് രാഷ്ട്രീയ പാർട്ടികൾ. പോളിംഗ് ശതമാനത്തിലെ കുറവ് മുന്നണികളെ ആശങ്കയിലാക്കുന്നുണ്ട്്.

മുന്നണികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും നിർണായകമായ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ തന്നെ വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റിയിരുന്നു. കനത്ത സുരക്ഷയാണ് സ്ട്രോംഗ് റൂമുകൾക്ക് ഒരുക്കിയിട്ടുള്ളത്.

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മൂന്നു മുന്നണികൾക്കും തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. തെരഞ്ഞെടുപ്പിൽ അരൂരിൽ 80.47 ശതമാനമാണ് പോളിംഗ്. ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് പോളിംഗ് ശതമാനം 75.58
ആണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 75.88 ഉം 2016ൽ 76.19 ശതമാനവുമായിരുന്നു പോളിംഗ്.
കോന്നിയിൽ 70.07 ആണ് പോളിംഗ് ശതമാനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ 74.24 ഉം 2016ൽ 73.19 ശതമാനവുമായിരുന്നു പോളിംഗ്. ശക്തമായ ത്രികോണ മത്സരം നടന്ന വട്ടിയൂർക്കാവിൽ 62.66 ശതമാനം പേർ വോട്ടു ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ 69.34 ഉം 2016ൽ 69.83 ശതമാനവുമായിരുന്നു പോളിംഗ്.

ഇത്തവണ ഏറ്റവും കുറഞ്ഞ പോളിംഗ് എറണാകുളത്താണ്. കനത്ത മഴ ഇവിടെ പോളിംഗിനെ ബാധിച്ചു എന്നാണ് വിലയിരുത്തൽ. 57.9ശതമാനം മാത്രമാണ് പോളിംഗ്. 73.29 ശതമാനമായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തെ പോളിംഗ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 71.6 ശതമാനം പേർ വോട്ടു രേഖപ്പെടുത്തിയിരുന്നു.

Tags
Back to top button