അടിവസ്ത്ര പരിശോധന: അഭിമാനക്ഷതമേറ്റതായി വിദ്യാർഥിനിയുടെ മൊഴി

പയ്യന്നൂർ: കുഞ്ഞിമംഗലം കൊവ്വപ്പുറം ടിസ്ക്​ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ  നീറ്റ്​ പ്രവേശന പരീക്ഷക്കെത്തിയ വിദ്യാർഥിനിയുടെ അടിവസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവത്തിൽ ​അഭി​മാനക്ഷതമേറ്റതായും പരീക്ഷയുടെ ഏകാഗ്ര​തയെ ബാധിച്ചതായും വിദ്യാർഥിനി പൊലീസിന്​ മൊഴി നൽകി.

ജില്ല പൊലീസ്​ ചീഫി​​െൻറ നി​ർദേശപ്രകാരം ചെറുവത്തൂർ സ്വദേശിനിയായ ​വിദ്യാർഥിനിയുടെ വീട്ടിലെത്തിയ ​വനിത സി.​െഎയോടാണ്​ കുട്ടി ദുരനുഭവം വിവരിച്ചത്​.

പരീക്ഷക്കെത്തിയ ഉടൻ, കറുത്ത പാൻറ്​സ്​ ധരിച്ച്​ അകത്തുകടക്കാനാവില്ലെന്ന്​ അധ്യാപികമാർ അറിയിച്ചപ്പോൾ മറ്റൊരു പാൻറ്​സ്​ ധരിച്ചെത്തി.

തുടർന്ന്​ മെറ്റൽ ഡിറ്റക്​ടർ പരിശോധനയിൽ ബീപ്​​ ശബ്​ദം ഉണ്ടായതോടെ അടിവസ്​ത്രത്തി​​െൻറ ഹുക്കാണെന്നറിയിച്ചെങ്കിലും അനുവദിക്കാനാവില്ലെന്ന മറുപടി ലഭിച്ചു.

തുടർന്ന്​ അടിവസ്​ത്രം ഉൗരി ഒപ്പമുണ്ടായിരുന്ന അമ്മയെ ഏൽപിച്ചശേഷമാണ്​ പരീക്ഷയെഴുതാൻ അനുവദിച്ചതെന്നും കുട്ടി മൊഴി നൽകി.

പരീക്ഷക്ക്​ മുമ്പുണ്ടായ ഇൗ ദുരനുഭവത്തിൽ അഭിമാനക്ഷതമേറ്റതായും ഏകാഗ്രതയെ ബാധിച്ചതായും കുട്ടിയുടെ മൊഴിയിൽ സൂചിപ്പിക്കുന്നുണ്ട്​. ഇതേത്തുടർന്ന്​  ൈക്രം നമ്പർ 304/17 പ്രകാരം പരിയാരം പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു.

ഞായറാഴ്​ച നടന്ന നീറ്റ്​ പരീക്ഷക്കിടെ കുട്ടികൾക്കുണ്ടായ ദുരനുഭവത്തിൽ രക്ഷിതാക്കളാണ്​ ആദ്യം പരാതിയുമായി രംഗത്തെത്തിയത്​.

കുഞ്ഞിമംഗലം കൊവ്വപ്പുറം സ്​കൂൾ ഉൾ​െപ്പടെ കണ്ണൂർ ജില്ലയിൽ തന്നെയുള്ള മറ്റ്​ പരീക്ഷാകേന്ദ്രങ്ങളിലെ വിദ്യാർഥികളും ആക്ഷേപവുമായി രംഗത്തെത്തിയിരുന്നെങ്കിലും ​പൊലീസിൽ പരാതി നൽകാൻ തയാറായിട്ടില്ല.

new jindal advt tree advt
Back to top button