സംസ്ഥാനം (State)

അട്ടപ്പാടിയിലെ മാവോയിസ്റ്റുകൾക്കെതിരായ നടപടിയെ ന്യായീകരിച്ച് ബി.ജെ.പി രംഗത്ത്

മാവോയിസ്റ്റുകളെ മഹത്വവത്കരിക്കുന്നത് അപകടമാണെന്ന് എം.ടി രമേശ്.

അട്ടപ്പാടിയിലെ മാവോയിസ്റ്റുകൾക്കെതിരായ നടപടിയെ ന്യായീകരിച്ച് ബി.ജെ.പി രംഗത്തെത്തി. മാവോയിസ്റ്റുകളെ മഹത്വവത്കരിക്കുന്നത് അപകടമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.

മാവോയിസ്റ്റുകൾക്കെതിരായ ഏതൊരു നടപടിയും കേന്ദ്രസർക്കാർ സ്വാഗതം ചെയ്യും. മാവോയിസ്റ്റുകളെ പ്രതിപക്ഷ നേതാവ് നിയമസഭയിൽ മഹത്വവത്കരിച്ചത് എന്തുകൊണ്ടാണെന്നും രമേശ് ചോദിച്ചു. മാവോയിസ്റ്റ് വധത്തിൽ രമേശ് ചെന്നിത്തലയുടെ അഭിപ്രായമാണോ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിക്കെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags
Back to top button