അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച ഇന്ത്യൻ താരം യുവരാജ് സിംഗ് വീണ്ടും കളിക്കളത്തിലേക്ക്

അബുദാബിയിൽ നടക്കുന്ന ടി10 ലീഗിൽ മറാത്ത അറേബ്യൻസിനു വേണ്ടിയാണ് യുവി കളത്തിലിറങ്ങുന്നത്

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച ഇന്ത്യൻ താരം യുവരാജ് സിംഗ് വീണ്ടും കളിക്കളത്തിലേക്ക്. വരുന്ന നവംബറിൽ അബുദാബിയിൽ നടക്കുന്ന ടി10 ലീഗിൽ മറാത്ത അറേബ്യൻസിനു വേണ്ടിയാണ് യുവി കളത്തിലിറങ്ങുന്നത്. ഇക്കാര്യം പത്രക്കുറിപ്പിലൂടെ യുവരാജ് അറിയിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കൊപ്പം മറാത്ത അറേബ്യൻസിനായി കളിക്കാനാവുന്നതിൽ സന്തോഷമുണ്ടെന്ന് യുവി പറഞ്ഞു. ടി-20 ക്രിക്കറ്റ് ലീഗുകളിൽ കളിക്കാൻ ആഗ്രഹമുണ്ട്. ഇത്രയും കാലം കരിയർ നല്ല സമ്മർദ്ദത്തിലായിരുന്നു. വലിയ ടൂർണമെൻ്റുകൾ, ഐ.പി.എൽ അങ്ങനെ. ഇനി കുറച്ച് ജീവിതം ആസ്വദിക്കണം. അതുകൊണ്ട് തന്നെ ലോകമെമ്പാടുമുള്ള ടി-20 ലീഗുകളിൽ കളിക്കണമെന്നാണ് ആഗ്രഹം. ബി.സി.സി.ഐയുടെ അനുവാദം വാങ്ങി വരും വർഷങ്ങളിൽ കളിക്കാനിറങ്ങണമെന്നാണ് ആഗ്രഹമെന്നും യുവരാജ് പറഞ്ഞു.

ഇക്കൊല്ലം ജൂണിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഐ.പി.എല്ലിൽ നിന്നും വിരമിച്ച യുവി പിന്നീട് കാനഡ ഗ്ലോബൽ ടി-20യിൽ കളിച്ചിരുന്നു. 6 മത്സരങ്ങളിൽ നിന്ന് 14.71 സ്ട്രൈക്ക് റേറ്റിൽ 153 റൺസാണ് ടൂർണമെൻ്റിൽ യുവി നേടിയത്.

Back to top button