ദേശീയം (National)

അപകീർത്തി പരാമർശവുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ ഹാജരാകാൻ രാഹുൽ ഗാന്ധിക്ക് നിർദേശം

എല്ലാ കള്ളന്മാർക്കും എന്ത് കൊണ്ടാണ് മോദിയെന്ന പേരെന്ന രാഹുലിന്റെ പരാമർശമാണ് കേസിന് ആസ്പദം.

സൂററ്റ്: അപകീർത്തി പരാമർശവുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ ഹാജരാകാൻ രാഹുൽ ഗാന്ധിക്ക് നിർദേശം. ഒക്ടോബർ 10 ന് സൂററ്റ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാനാണ് രാഹുലിന് കോടതി നിർദേശം നൽകിയത്. ബി.ജെ.പി എം.എൽ.എ പൂർണേഷ് മോദി നൽകിയ പരാതിയിൽ കോടതി കഴിഞ്ഞ മേയ് മാസത്തിൽ രാഹുലിന് സെമൻസ് അയച്ചിരുന്നു.

എല്ലാ കള്ളന്മാർക്കും എന്ത് കൊണ്ടാണ് മോദിയെന്ന പേരെന്ന രാഹുലിന്റെ പരാമർശമാണ് കേസിന് ആസ്പദം. ‘കള്ളന്മാരുടെയെല്ലാം പേരുകളിൽ എങ്ങനെയാണ് മോദി എന്ന് വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരിൽ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാർ വരാനുണ്ടെന്ന് പറയാൻ കഴിയില്ല’ എന്നായിരുന്നു രാഹുലിന്റെ പരാമർശം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണസമയത്തായിരുന്നു വിവാദ പരാമർശം.

ഒക്ടോബർ പത്തിന് തന്നെ രാഹുൽ കോടതിയിൽ ഹാജരാകുമെന്ന് ഗുജറാത്ത് കോൺഗ്രസ് പ്രസിഡന്റ് അമിത് ചബദ വ്യക്തമാക്കി.

ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയും രാഹുലിന്റെ പരാമർശത്തിൽ അപകീർത്തി കേസ് നൽകിയിരുന്നു.

Tags
Back to top button
%d bloggers like this: