ദേശീയം (National)

അമിത ഭാരം കയറ്റി; ലോറി ഡ്രൈവർക്ക് രണ്ട് ലക്ഷം രൂപ പിഴയിട്ട് ദില്ലി ട്രാൻസ്പോർട്ട് കോർപ്പറേഷൻ

1.31 ലക്ഷ രൂപ ഡ്രൈവർക്കും 69,500 രൂപ ഉടമയ്ക്കുമാണ് പിഴ.

ദില്ലി: അമിത ഭാരം കയറ്റിയെത്തിയ ലോറി ഡ്രൈവർക്ക് രണ്ട് ലക്ഷം രൂപ പിഴയിട്ട് ദില്ലി ട്രാൻസ്പോർട്ട് കോർപ്പറേഷൻ.

ഹരിയാന സ്വദേശിക്കാണ് വൻപിഴ കിട്ടിയത്. 1.31 ലക്ഷം രൂപ ഡ്രൈവറും 69,500 രൂപ ഉടമയും പിഴ നല്കണം.

അനുവദനീയമായ അളവിൽ കൂടുതലുള്ള ആദ്യ ടണ്ണിന് 20000 രൂപയും പിന്നീടുള്ള ഓരോ അധിക ടണ്ണിനും 2000 രൂപയുമാണ് ഇപ്പോൾ പിഴ ശിക്ഷ. പുതിയ നിരക്ക് പ്രഖ്യാപിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പിഴയാണ് ഇത്.

രാജസ്ഥാൻ സ്വദേശിയിൽ നിന്ന് ഒന്നരലക്ഷം രൂപയും ഒഡിഷയിൽ നിന്നുള്ള ഡ്രൈവർക്ക് 80000 രൂപയും കഴിഞ്ഞ ആഴ്ച പിഴ കിട്ടിയിരുന്നു.

Tags
Back to top button