അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി.

ന്യൂയോർക്ക്​: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി.

ന്യൂയോർക്കിലെ  കോർണൽ യൂനിവേഴ്​സിറ്റിയിൽ ഇലക്​ട്രിക്​ എഞ്ചിനിയറിങ്​ വിദ്യാർഥി ആലാപ്​ നരസിപുരയെയാണ്​ മരിച്ചനിലയിൽ കണ്ടെത്തിയത്​. ഇത്താക്ക വെള്ളച്ചാട്ടത്തിന്​ സമീപമുള്ള വെള്ളക്കെട്ടിൽ നിന്ന്​ ​െപാലീസ്​ ആലാപി​​െൻറ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

കോർണൽ ​കോളജ്​ ഒാഫ്​ എഞ്ചിനിയറിങ്ങിൽ അവസാന വർഷ വിദ്യാർഥിയായ ആലാപിനെ മെയ്​ 17 മുതൽ കാണാതായിരുന്നു.

കോളജ്​ അധികൃതർ ന്യൂയോർക്ക്​ സ്​റ്റേറ്റ്​ ​പൊലീസിൽ നൽകിയ പരാതി തുടർന്ന്​ നടത്തിയ തെരച്ചിലിലാണ്​ മൃതദേഹം കണ്ടെത്തിയത്​.

മൃതദേഹം ആലാപി​േൻറതാണെന്ന്​ കോളജ്​ അധികൃതർ സ്ഥിരീകരിച്ചു.
ഡിസംബറിൽ ആലാപി​​െൻറ എഞ്ചിനിയറിങ്​ ബിരുദം പൂർത്തിയാക്കാനിരിക്കെയാണ്​ മരണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ്​ അറിയിച്ചു.

new jindal advt tree advt
Back to top button