അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 36 ഐ.എസ് ഭീകരർ

കാബൂൾ: അഫ്ഗാനിസ്താനിൽ അമേരിക്ക നടത്തിയ അതിരൂക്ഷ ബോംബ് പ്രയോഗത്തിൽ കൊല്ലപ്പെട്ടത് 36 ഐ.എസ് ഭീകരരെന്ന് റിപ്പോർട്ട്. അഫ്ഗാൻ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തിൽ സിവിലിയന്മാർക്ക് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. പാക് അതിർത്തിക്ക് സമീപത്തെ മലനിരകളിലാണ് ആക്രമണം നടന്നത്. ആക്രമണം സിവിലിയന്മാരെ ബാധിക്കാതിരിക്കാൻ നേരത്തേ തെയ്യാറെടുപ്പുകൾ നടത്തിയിരുന്നതായി അഫ്ഗാൻ അറിയിച്ചു.

ഏറ്റവും വലിയ ആണവേതര േബാംബാണ് പാകിസ്താനുമായി അതിർത്തി പങ്കിടുന്ന നാൻഗർഹാർ പ്രവിശ്യയിലെ ആഷിൻ ജില്ലയിൽ യു.എസ് സൈന്യം പ്രയോഗിച്ചത്. െഎ.എസിെൻറ പ്രധാന കേന്ദ്രങ്ങളിലൊന്നായിട്ടാണ് ഇൗ മേഖല അറിയപ്പെടുന്നത്. ഇവിടെ വ്യാഴാഴ്ച വൈകുന്നേരം ഏഴോടെയാണ് എം.സി-130 എയർക്രാഫ്റ്റിൽ ജി.ബി.യു 43എന്ന കൂറ്റൻ ബോംബ് വർഷിച്ചത്. ഇതാദ്യമായാണ് അമേരിക്ക െഎ.എസ് വേട്ടയുടെ ഭാഗമായി ഇത് പ്രയോഗിക്കുന്നത്.

2003ൽ ഇറാഖ് അധിനിവേശത്തിന് മുമ്പാണ് ഇൗ േബാംബ് ആദ്യമായി പരീക്ഷിച്ചത്. മാസ്സീവ് ഒാർഡനൻസ് എയർ ബ്ലാസ്റ്റ് ബോംബ് എന്ന് പൊതുവെ അറിയപ്പെടുന്ന ഇവക്ക് ഏകദേശം പതിനൊന്ന് ടൺ സ്ഫോടക വസ്തുക്കൾ വഹിക്കാൻ ശേഷിയുണ്ട്. നാൻഗർഹാറിലെ െഎ.എസ് ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അഫ്ഗാനിലെ യു.എസ് സൈന്യത്തിന് നേതൃത്വം നൽകുന്ന ജനറൽ ജോൺ നിക്കൽസൺ പറഞ്ഞു. െഎ.എസിെൻറ നീക്കങ്ങളെ തുടക്കത്തിൽ തന്നെ ചെറുക്കുക എന്നതായിരുന്നു ഇത്തരമൊരു ഒാപറേഷനിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

1
Back to top button