അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി

അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ രത്‌നങ്ങൾ പതിച്ച തിരുവാഭരണം കാണാതായി. രത്‍നങ്ങൾ പതിച്ച സ്വർണപ്പതക്കമാണ് കാണാതായതെന്ന് ദേവസ്വം കമ്മീഷണർ സ്ഥിരീകരിച്ചു. മാർച്ചിൽ നടന്ന ഉത്സവത്തിനുണ്ടായിരുന്ന പതക്കം വിഷുവിന് നട തുറന്നപ്പോൾ മുതലാണ് കാണാതായത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള പതക്കമാണിതെന്ന് പറയപ്പെടുന്നു. എന്നാൽ പതക്കം കാണാതായി ദിവസങ്ങൾ കഴിഞ്ഞ ശേഷം ക്ഷേത്രം അധികൃതർ ദേവസ്വം ബോർഡിനെ സംഭവം അറിയിച്ചത് ദുരൂഹത ഉണർത്തുന്നു. വിശ്വാസികളുടെ വികാരം മാനിച്ചാണ് അറിയിക്കാതിരുന്നതെന്ന് അധികൃതർ പറയുന്നു.സംഭവത്തില്‍ വിശദമായ പരിശോധന ദേവസ്വംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിന് സമീപം രക്തക്കറ കണ്ടിരുന്നതായും പറയപ്പെടുന്നുണ്ട്.

1
Back to top button