ടെക്നോളജി (Technology)

അയച്ച സന്ദേശങ്ങൾ നിശ്ചിത സമയം കഴിഞ്ഞാൽ അപ്രത്യക്ഷമാവുന്ന ഡിസപ്പിയറിങ് മെസേജസ് ഫീച്ചറുമായി വാട്സ് ആപ്പ്

ഫീച്ചർ അവതരിപ്പിക്കപ്പെടുന്നതോടെ സന്ദേശങ്ങൾ എത്ര നേരം ഗ്രൂപ്പിൽ പ്രദർശിപ്പിക്കപ്പെടണമെന്ന് ഗ്രൂപ്പ് അഡ്മിന് തീരുമാനിക്കാം

അയച്ച സന്ദേശങ്ങൾ നിശ്ചിത സമയം കഴിഞ്ഞാൽ അപ്രത്യക്ഷമാവുന്ന ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ് ആപ്പ്.

ടെലിഗ്രാം അപ്പിലെ സെൽഫ് ഡിസ്ട്രക്റ്റിങ് ടൈമർ അപ്പിനു സമാനമായ ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ, ഗ്രൂപ്പ് ചാറ്റിൽ മാത്രമേ ലഭ്യമാവുകയുള്ളൂ.

ഫീച്ചർ അവതരിപ്പിക്കപ്പെടുന്നതോടെ സന്ദേശങ്ങൾ എത്ര നേരം ഗ്രൂപ്പിൽ പ്രദർശിപ്പിക്കപ്പെടണമെന്ന് ഗ്രൂപ്പ് അഡ്മിന് തീരുമാനിക്കാം. സന്ദേശം അയച്ച് അഞ്ച് സെക്കന്റ് മുതൽ ഒരു മണിക്കൂർവരെയാണ് സന്ദേശം പിൻവലിക്കാനായുള്ള സമയം.

എന്നാൽ, ഫീച്ചർ നിലവിൽ വരുന്നതിനനുസരിച്ച് സമയത്തിലും മാറ്റം ഉണ്ടായേക്കാം.

ഉപയോക്താക്കളുടെ സൗകര്യങ്ങൾ കണക്കിലെടുത്ത് പുതിയ ഫീച്ചറുകൾ ലഭ്യമാക്കുന്ന വാട്സ് ആപ്പിൽ ഇനി ഡാർക്ക് മോഡ് സംവിധാനം കൊണ്ടുവരാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

Tags
Back to top button