ദേശീയം (National)

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

അടുത്ത 48 മണിക്കൂറിൽ ഇത് ശക്തിപ്രാപിക്കുമെന്നും അതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശം.

അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്ത് ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 48 മണിക്കൂറിൽ ഇത് ശക്തിപ്രാപിക്കുമെന്നും അതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശം. അടുത്ത 24 മണിക്കൂറിൽ ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളിലായി മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാനിടയുണ്ട്.

ഇന്ന് മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ളതിനാൽ തെക്ക് അറബിക്കടൽ, മാലിദ്വീപ്, ലക്ഷദ്വീപ് മേഖല, കേരള തീരം എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്. നാളെ മണിക്കൂറിൽ 45 മുതൽ 55 വരെ കിലോമീറ്റർ വേഗതയിൽ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ലക്ഷദ്വീപ് മേഖല, തെക്ക് കിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറ് അറബിക്കടൽ, കേരള തീരം, കർണാടക തീരം എന്നിവിടങ്ങളിൽ മത്സ്യ ബന്ധനത്തിന് പോകരുത്.

Tags
Back to top button