സംസ്ഥാനം (State)

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം 24 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമാകാൻ സാധ്യത.

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം 24 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമാകാൻ സാധ്യത. ബംഗാൾ ഉൾക്കടലിലും ന്യൂനമർദ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് അതിതീവ്രമായ മഴയ്ക്കും നാളെ മുതൽ മൂന്ന് ദിവസങ്ങളിൽ അതിശക്തമായ മഴയും പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരത്ത് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ബന്ധപ്പെട്ട സർക്കാർ വകുപ്പുകളും, പൊതുജനങ്ങളും ജാഗ്രത പുലർത്തണം. മഴക്കെടുതി നേരിടാൻ സംസ്ഥാന സർക്കാർ സജ്ജമെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി.

ദുരന്ത സാഹചര്യമുണ്ടായാൽ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ നിലവിലുള്ള നാലു സംഘങ്ങളെ കൂടാതെ അഞ്ച് സംഘങ്ങളെ അധികമായി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags
Back to top button