ആട്​ജീവിതത്തിൽ നിന്ന്​ പൃഥ്വിരാജ്​ പിന്മാറിയിട്ടില്ലെന്ന്​ ബ്ലസി

കോഴിക്കോട്: ആടുജീവതം സിനിമയിൽ നിന്ന് പൃഥ്വിരാജ് പിൻമാറിയെന്ന വാർത്തകൾ നിഷേധിച്ച് സംവിധായകൻ ബ്ലസി. ബെന്യാമിെൻറ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലസി പുതിയ ചിത്രം ഒരുക്കുന്നത്.

നജീബ് എന്ന കേന്ദ്രകഥാപാത്രമാകാന്‍ മാസങ്ങളുടെ ശാരീരികമായ തയ്യാറെടുപ്പ് വേണ്ടതിനാലും ശരീരം പാതിയോളം മെലിയേണ്ടതിനാലും പൃഥ്വിരാജ് പ്രൊജക്ടില്‍ നിന്ന് പിന്‍മാറിയെന്ന് ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വാർത്ത വന്നിരുന്നു. ഇതിനെ പിന്നാലെയാണ് സിനിമയിൽ നിന്ന് പൃഥ്വിരാജ് പിന്മാറിയെന്ന വാർത്തകൾ നിഷേധിച്ച് സംവിധായകൻ തന്നെ രംഗത്തെത്തുന്നത്. ആടുജീവിതത്തിെൻറ പ്രീ പ്രൊഡക്ഷൻ ജോലികൾ തുടരുകയാണെന്നും നവംബറിൽ ചിത്രീകരണം ആരംഭിക്കുമെന്നും ബ്ലെസി അറിയിച്ചു.

പ്രതികൂല സാഹചര്യങ്ങളിൽ മരുഭൂമിയിൽ എകാന്തവാസവും നരകയാതനയും അനുഭവിക്കേണ്ടി വന്ന നജീബ്എന്ന യുവാവിെൻറ കഥയാണ് ആടുജീവതം. വർഷങ്ങൾക്ക് മുമ്പ് തന്നെ ആടുജീവതത്തെ ആധാരമാക്കിയുള്ള സിനിമ ബ്ലസി പ്രഖ്യാപിച്ചിരുന്നു. പ്രവാസി വ്യവസായി കെ.ജി എബ്രഹാമിെൻറ ഉടമസ്ഥതയിലുള്ള കെ.ജെ.എ ഫിലിംസാണ് ചിത്രത്തിെൻറ നിർമാണം നടത്തുന്നത്. ബോളുവിഡിലെ മുൻനിര കാമറമാനായ കെ.യു മോഹനനാണ് ഛായാഗ്രഹണം. 2018ൽ ചിത്രം തിയേറ്ററുകളിലെത്തും.

1
Back to top button