ആദായ നികുതി റിട്ടേൺ: ആധാർ നിർബന്ധമാക്കാൻ സർക്കാറിന് എന്ത് അധികാരം -സുപ്രീംകോടതി

ന്യൂഡൽഹി: ആദായ നികുതി റിട്ടേൺസ് നൽകുന്നതിന് ആധാർ കാർഡ് നിർബന്ധമാക്കാൻ കേന്ദ്രസർക്കാറിന് എന്ത് അധികാരമെന്ന് സുപ്രീംകോടതി.

അനധികൃത പാൻ കാർഡ്, റേഷൻ കാർഡുകൾ തടയാൻ ആധാർ കാർഡ് എങ്ങനെ പരിഹാരമാകുമെന്നും ജസ്റ്റിസ് എ.കെ സിഖ്രി അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയോട് ചോദിച്ചു.

ജസ്റ്റിസുമാരായ എ.കെ സിഖ്രിയും അശോക് ഭൂഷണും അംഗങ്ങളായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ ബിനോയ് വിശ്വത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദാഥറും അഭിഭാഷകന്‍  ശ്രീറാം പ്രാകാട്ടുമാണ് സർക്കാർ നടപടിയെ ചോദ്യം ചെയ്തു സുപ്രീംകോടതിയിൽ ഹരജി നൽകിയത്.

ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കേണ്ടതാണെന്ന വാദത്തിൽ അറ്റോർണി ജനറൽ ഉറച്ചുനിന്നു.

അനധികൃത പാൻ, റേഷൻ കാർഡുകൾ വ്യാപകമാണെന്നും ഇത് സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ ആധാർ നിർബന്ധമാക്കുക മാത്രമാണ് ഏക പരിഹാരമെന്നും റോഹ്ത്തഗി വാദിച്ചു.

ബാങ്ക് അക്കൗണ്ട്, ആദായ നികുതി പോലുള്ള ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ തടയാനാകില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ, ആധാർ പൂർണമായും നിർത്തലാക്കേണ്ട കാര്യമില്ല.

ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് ഉൾപ്പെടെ  ആധാർ നിർബന്ധമാണ്. കൂടാതെ ആനുകൂല്യമില്ലാത്ത ക്ഷേമപദ്ധതികൾക്ക് ആധാർ വേണം.

അതേസമയം, സർക്കാറിെൻറ ക്ഷേമപദ്ധതികൾക്ക് ആധാർ നിർബന്ധമാക്കരുതെന്നും കോടതി സർക്കാറിനോട് നിർദേശിച്ചിരുന്നു.

1
Back to top button