ആപ്പ്​ നേതാക്കളുടെ റഷ്യൻ യാത്രയുടെ സ്​പോൺസർമാർ ആര്​?^കപിൽ മിശ്ര

ന്യൂഡൽഹി: അരവിന്ദ്​ കെജ്​രിവാളിനെതിരെ പ്രചാരണം തുടർന്ന്​ ആം ആദ്​മി പാർട്ടിയിൽ നിന്ന്​ പുറത്താക്കപ്പെട്ട കപിൽ മിശ്ര.

ആം ആദ്​മി നേതാക്കളായ സഞ്​ജയ്​ സിങ്ങി​​െൻറയും അശുതോഷി​​െൻറയും റഷ്യൻ ട്രിപ്പിന്​ പണം കണ്ടെത്തിയത്​ എങ്ങനെ എന്ന്​ അരവിന്ദ്​ കെജ്​രിവാൾ വിശദീകരിക്കണമെന്നാണ്​കപിൽ മിശ്രയുടെ പുതിയ ആവശ്യം.

ട്വിറ്ററിലാണ്​ നേതാക്കളുടെ വിദേശ യാത്രയെ കുറിച്ച്​ ചോദ്യം ഉന്നയിച്ചത്​.

ആരാണ്​ സഞ്​ജയ്​ സിങ്ങി​​െൻറയും അശുതോഷി​​െൻറയും റഷ്യൻ യാത്രയുടെ സ്​പോൺസർണമാർ എന്നാണ്​ ട്വിറ്ററിലൂടെ കപിൽ മിശ്ര ഉന്നയിച്ച ചോദ്യം.

ഹവാല ഇടപാടുകളിലൂടെയാണ്​ ആം ആദ്​മി പാർട്ടിക്ക്​ ഫണ്ട്​ ലഭിച്ച​െതന്ന്​ നേരത്ത കപിൽ മിശ്ര ആരോപിച്ചിരുന്നു.

എന്നാൽ അരവിന്ദ്​ കെജ്​രിവാളോ മറ്റ്​ പാർട്ടി അംഗങ്ങളോ  മിശ്രയുടെ ആരോപണങ്ങൾക്കൊന്നും പ്രതികരിച്ചിട്ടില്ല.

new jindal advt tree advt
Back to top button