ആമിയില്‍ നിന്ന് പിന്മാറാനുളള കാരണം വെളിപ്പെടുത്തി വിദ്യാബാലന്‍

മലയാള സിനിമാ രംഗത്തു അടുത്തിടെ നടന്ന ചൂടേറിയ ചര്‍ച്ചകളിലൊന്നായിരുന്നു മലയാളത്തിന്‍റെ പ്രിയ കഥാകാരിയായിരുന്ന മാധവിക്കുട്ടിയുടെ ജീവചരിത്രം ആസ്പദമാക്കിയെടുക്കുന്ന കമല്‍ ചിത്രത്തില്‍ നിന്ന് വിദ്യാബാലന്‍ പിന്മാറിയത്. രാഷ്ട്രീയ കാര്യങ്ങളാണ് പിന്മാറ്റത്തിന് കാരണമെന്ന് കിംവദന്തികളുണ്ടായിരുന്നു.

എന്നാല്‍ ചിത്രത്തില്‍ നിന്നു പിന്മാറാനുള്ള യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലൂടെ വിദ്യാബാലന്‍. മാധവിക്കുട്ടിയായി അഭിനയിക്കാന്‍ സംവിധായകന്‍ സമീപിച്ചപ്പോള്‍ കരാര്‍ ഒപ്പിട്ടു മാധവിക്കുട്ടിയാകാന്‍ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞതെന്നു വിദ്യ ബാലന്‍ പറയുന്നു.അണിയറ പ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസാങ്ങളുണ്ടാവുന്നതിനു കാരണമായെന്നും പിന്നീട് ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വിദ്യ പറയുന്നു.

ആമിയില്‍ നിന്ന് പിന്മാറിയതില്‍ തനിക്ക് പശ്ചാത്താപമില്ല. മലയാളത്തില്‍ അഭിനയിക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്നും അതിനേക്കാളുപരി മോഹന്‍ലാലുമൊപ്പം ഒരു വേഷം ചെയ്യാനാണ് ആഗ്രഹമെന്നും വിദ്യാ ബാലന്‍ പറഞ്ഞു. കമല്‍ ചിത്രത്തില്‍ നിന്ന് വിദ്യാ പിന്മാറിയപ്പോള്‍ ആ വേഷം ലഭിച്ചത് നടി മഞ്ജുവാര്യര്‍ക്കാണ്.

1
Back to top button