ആറ്റിങ്ങലിൽ വൃദ്ധനെ തെരുവ്​ നായകൾ കടിച്ചുകൊന്നു

തിരുവനന്തപുരം: ആറ്റിങ്ങലിൽ വൃദ്ധനെ തെരുവുനായകൾ കടിച്ചുകൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ കിഴിവിളം കാട്ടുപുറം ചരുവിള വീട്ടിൽ കുഞ്ഞികൃഷ്ണനെയാണ്  (85) മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെ  ബാർബർഷോപ്പിലേക്കായി വീട്ടിൽ നിന്നും ഇറങ്ങിയ കുഞ്ഞികൃഷ്ണൻ രാത്രി വൈകിയിട്ടും തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിൽ രാത്രി 11.30 ഒാടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രാമച്ചം വിള ഇടയാവണം ക്ഷേത്രത്തിന് സമീപമുള്ള വയലിലാണ് തെരുവുനായ്ക്കൾ കടിച്ചു കീറിയ നിലയിൽ മൃതദേഹം കണ്ടത്.

മുഖത്തിെൻറ ഒരു വശവും കഴുത്തും ഒരു കൈയ്യിെൻറ പത്തിവരെയും കടിച്ചെടുത്ത നിലയിലായിരുന്നു. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.  എന്നാൽ ഇതുവരെ പ്രദേശത്ത് കാര്യമായ തെരുവുനായ ശല്യം ഉണ്ടായിരുന്നില്ലെന്നും സംഭവത്തിൽ ദുരുഹതയുണ്ടെന്നും ആേക്ഷപമുണ്ട്.

മൃതദേഹം ചീഴയിൻകീഴ് സർക്കാർ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

1
Back to top button