ആലിയ ഭട്ടും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്നു

ദുല്‍ഖറും ബോളിവുഡ് താരം ആലിയ ഭട്ടും ഒന്നിക്കുന്നു. മൊബൈല്‍ ബ്രാന്‍ഡായ ജിയോണിയുടെ പരസ്യത്തിലാണ് ദുല്‍ഖറും ആലിയയും ഒന്നിച്ച് അഭിനയിക്കുന്നത് . ജിയോണി മൊബൈലിന്‍റെ റീജിയണല്‍ ബ്രാന്‍റ് അംബാസിഡര്‍ ആയി ദുല്‍ഖര്‍ ഈ അടുത്തിടെ ഒപ്പിട്ടിരുന്നു.കഴിഞ്ഞദിവസം ദുല്‍ഖര്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആലിയ ഭട്ടിന്‍റെ കൂടെ ജിയോണിയുടെ സെല്‍ഫിസ്റ്റാന്‍ പ്രചരണത്തില്‍ അംഗമായതായി അറിയിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കും. ശ്രുതി ഹാസനും ദില്‍ജിത് ദോസനുമാണ് മറ്റു റീജിയണല്‍ ബ്രാന്‍റ് അംബാസിഡര്‍മാരായി ചുമതല ഏറ്റിരിക്കുന്നത്. വിരാട് കോഹ്‍‍ലിയും ആലിയയുമാണ് ജിയോണിയുടെ നിലവിലെ ബ്രാൻഡ് അമ്പാസിഡറുമാർ.ബിജോയി നമ്പ്യാരുടെ ചിത്രമായ സോളോ എന്ന ചിത്രത്തിന്‍റെ തിരക്കിലാണിപ്പോള്‍ ദുല്‍ഖര്‍. ദുല്‍ഖര്‍ നായകനായ കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രം മേയില്‍ തിയേറ്ററുകളിലെത്തും.

1
Back to top button