ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവതിന്റെ അകമ്പടി വാഹനമിടിച്ച് ആറുവയസ്സുകാരൻ മരിച്ചു

രാജസ്ഥാനിലെ മണ്ഡവാറിലെ തത്തർപുർ ഗ്രാമത്തിലാണ് അപകടം നടന്നത്. സച്ചിൻ എന്ന ആറ് വയസ്സുകാരനാണ് മരിച്ചത്.

ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവതിന്റെ അകമ്പടി വാഹനമിടിച്ച് ആറുവയസ്സുകാരൻ മരിച്ചു.

രാജസ്ഥാനിലെ മണ്ഡവാറിലെ തത്തർപുർ ഗ്രാമത്തിലാണ് അപകടം നടന്നത്. സച്ചിൻ എന്ന ആറ് വയസ്സുകാരനാണ് മരിച്ചത്. അപകടത്തിൽ കുട്ടിയുടെ മുത്തച്ഛന് ഗുരുതരമായി പരിക്കേറ്റു.

തിജാറയിൽ ഒരു ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു മോഹൻ ഭാഗവത്. പത്തോളം കാറുകൾ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്നു. ഇതിലൊരു കാർ ആറുവയസ്സുകാരനും മുത്തച്ഛനും സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button