ആ​റ​ര വ​ർ​ഷ​ത്തി​നു​ശേ​ഷം ജ​സ്​​റ്റി​ൻ ജോ​യി​ക്ക്​ പ​രോ​ൾ

ആലപ്പുഴ: കേരളത്തിലെ ഏക നക്സലൈറ്റ് തടവുകാരൻ ജസ്റ്റിൻ ജോയി ആറര വർഷത്തെ ജയിൽവാസത്തിനുശേഷം 30 ദിവസത്തെ പരോളിന് പുറത്തിറങ്ങി. 36 വര്‍ഷം മുമ്പ് ആലപ്പുഴ കാഞ്ഞിരംചിറയില്‍  കയര്‍ ഫാക്ടറി ഉടമ സോമരാജനുനേരെ നടന്ന നക്‌സല്‍ ആക്രമണക്കേസില്‍ പ്രതിയായാണ് സി.എ. ജോസഫെന്ന ജസ്റ്റിൻ ജോയി ജയിലിൽ അടക്കപ്പെട്ടത്. കേസിൽ ഇദ്ദേഹം മാത്രമാണ് ജയിൽ മോചിതനാകാനുള്ളത്. ജസ്റ്റിെൻറ മോചനത്തിന് ഭാര്യ പൊന്നമ്മയും മൂന്ന് പെൺമക്കളും മുട്ടാത്ത വാതിലുകളില്ല.

വിഷുവും ദുഃഖവെള്ളിയും ഒന്നിച്ച നാളിൽ തിരുവനന്തപുരത്തുനിന്ന് ജനശതാബ്ദി എക്സ്പ്രസിൽ ആലപ്പുഴക്ക് തിരിക്കുേമ്പാൾ ജസ്റ്റിനൊപ്പം ഒമ്പതുമാസം പ്രായമുള്ള പേരമകൻ മാനവുമുണ്ടായിരുന്നു. മാധ്യമപ്രവർത്തകയായ മകൾ മഞ്ജുവിെൻറ മകനാണ് മാനവ്.

മഞ്ജുവിെൻറ വിവാഹത്തിൽ പെങ്കടുക്കാൻ ജസ്റ്റിന് പരോൾ ലഭിച്ചിരുന്നില്ല. കാരാഗൃഹവാസത്തിനിെട ബോധപൂർവം തെരഞ്ഞെടുത്ത സസ്യഭക്ഷണശീലം ആലപ്പുഴ കളപ്പുരയിലെ വീട്ടിൽ എത്തിയപ്പോൾ ഉപേക്ഷിച്ചു. ഏറെ നാളുകൾക്കുശേഷം പിതാവിനെ അടുത്തുകിട്ടിയതിെൻറ സന്തോഷത്തിലാണ് മഞ്ജുവും സഹോദരിമാരായ ചിഞ്ചുവും ചിന്നയും.

1980 മാര്‍ച്ച് 29ന് നടന്ന സോമരാജൻ വധക്കേസിെൻറ വിചാരണ 1985ൽ ആരംഭിച്ചു. തൊടുപുഴ സെഷന്‍സ് കോടതിയും ഹൈകോടതിയും 22 പേര്‍ക്ക് ജീവപര്യന്തം വിധിച്ചു. ആക്രമണത്തിന് നേതൃത്വം നല്‍കിയ കുതിരപ്പന്തി സുധാകരന്‍ കുറ്റമുക്തനായി. ഒമ്പതാം പ്രതി സെബാസ്റ്റ്യനെന്ന കുഞ്ഞപ്പനും പത്താം പ്രതി ബാഹുലേയനും തടവറയില്‍ മരിച്ചു. പി.എം. ആൻറണി കലാകാരനെന്ന പരിഗണനയില്‍ ശിക്ഷയില്‍നിന്ന് ഒഴിവാക്കപ്പെട്ടു. ഏഴാം പ്രതി മോഹനന്‍ പരോള്‍ കാലയളവില്‍ മരിച്ചു. ബാക്കി 18 പേരുടെ ശിക്ഷ തുടര്‍ന്നു. ശിക്ഷിക്കപ്പെട്ടവരില്‍ 15 പേര്‍ നിരപരാധികളാണെന്ന് 16ാം പ്രതിയായി ശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയ പീറ്റര്‍ 32 വര്‍ഷത്തിനുശേഷം വെളിപ്പെടുത്തി. 70 കഴിഞ്ഞവര്‍ക്ക് മോചനമെന്ന ആനുകൂല്യത്തിൽ മാത്രമാണ് പ്രതീക്ഷ.

1
Back to top button