ഇന്ത്യക്കെതിരായ പരാമർശം: സ്‌നാപ്പ്‍‍ചാറ്റ് റേറ്റിങ് ഒറ്റ സ്റ്റാറായി കൂപ്പുകുത്തി

ന്യൂഡൽഹി: ഇന്ത്യ, സ്‌പെയിൻ തുടങ്ങിയ ദരിദ്ര രാജ്യങ്ങളിലേക്ക് സ്‌നാപ്പ്‍‍ചാറ്റ് വ്യാപിപ്പിക്കില്ലെന്ന സിഇഒ ഇവാൻ സ്‍പീഗെലിന്‍റെ പരാമർശം വൻ പ്രതിഷേധത്തിന് ഇടയാക്കി. പ്രതിഷേധം സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തതോടെ സ്‌നാപ്പ്‍‍ചാറ്റിന്‍റെ റേറ്റിങ് ഒരു സ്റ്റാറായി കൂപ്പു കുത്തി.

ഈ ആപ്പ് സമ്പന്നർക്ക് വേണ്ടിയുള്ളതാണെന്നും ഇന്ത്യ, സ്പെയിൻ തുടങ്ങിയ ദരിദ്ര രാജ്യങ്ങളിലേക്ക് അത് വ്യാപിപ്പിക്കില്ലെന്നും 2015 ലാണ് സ്‍പീഗെൽ പ്രഖ്യാപിച്ചത്. തുടർന്ന് #UninstallSnapchat എന്ന ഹാഷ്‌ടാഗോടെ പ്രതിഷേധം രേഖപ്പെടുത്താൻ സാമൂഹ്യമാധ്യമങ്ങളിൽ ആഹ്വാനം ഉണ്ടായി.സ്‌നാപ്പ്ചാറ്റിനെതിരായ പോസ്റ്റുകളും #boycottsnapchat എന്ന ഹാഷ്‌ടാഗും പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് ആപ്പിന്‍റെ കസ്റ്റമർ റേറ്റിങ് അഞ്ചിൽ നിന്ന് ഒന്നായി കുറഞ്ഞത്.

1
Back to top button