ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‍ജെന്‍ഡര്‍ എസ്ഐയെ പരിചയപ്പെടാം

ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ ഭിന്നലിംഗത്തില്‍പ്പെട്ട പോലീസ് ഓഫീസറായി ചുമതലയേല്‍ക്കാന്‍ ഒരുങ്ങുകയാണ് 25കാരിയായ പ്രിതിക യാഷിനി. തമിഴ്‍നാട് പോലീസ് അക്കാമിയിലെ ഒരു വര്‍ഷം നീണ്ട പരിശീലനം പൂര്‍ത്തിയാക്കിയ പ്രിതിക വെള്ളിയാഴ്‍ച നടന്ന പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തു. ഇനി പ്രിതിക തമിഴ്‍നാട് പോലീസ് സേനയുടെ ഭാഗം.

വണ്ടല്ലൂര്‍ ഊനംചേരിയിലെ അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡിനുശേഷം തമിഴ്‍നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുമ്പോള്‍ സമൂഹത്തിന്‍റെ എതിര്‍പ്പുകളെ അവഗണിച്ച് നേടിയെടുത്ത വിജയത്തിന്‍റെ ആഹ്ളാദമായിരുന്നു പ്രിതികയുടെ മുഖത്ത്. പരിശീലനം പൂര്‍ത്തിയാക്കിയതില്‍ സന്തോഷമുണ്ടെന്നും പരിശീലനകാലയളവില്‍ എല്ലാവരുടെയും പൂര്‍ണ പിന്തുണ ഉണ്ടായിരുന്നെന്നും പ്രിതിക പറഞ്ഞു.

1
Back to top button