ഇൻഡോർ: ഇന്ത്യയിലെ വൃത്തിയുള്ള നഗരം

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശി​ലെ ഇൻഡോർ തെരഞ്ഞെടുക്കപ്പെട്ടു.

ഭോപ്പാലാണ്​ രണ്ടാം സ്ഥാനത്ത്​. സ്വച്ഛ്​ ഭാരത്​ മിഷ​​ൻറെ ഭാഗമായി നടത്തിയ സർവേയിലാണ്​ പുതിയ കണ്ടെത്തൽ.

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ്​ സർവേ ഫലങ്ങൾ പ്രഖ്യാപിച്ചത്​.  ഉത്തർപ്രദേശിലെ ഗോണ്ടയാണ്​ ഏറ്റവും വൃത്തിഹീനമായ നഗരം.

വിശാഖപട്ടമാണ്​ സർവേയിൽ മൂന്നാം സ്ഥാനത്തെത്തിയത്​.

ഗുജറാത്ത്​ നാലാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മൈസൂർ അഞ്ചാം സ്ഥാനത്തേക്ക്​ പിന്തള്ളപ്പെട്ടു. സ്വച്ഛ്​ ഭാരത്​ ​ മിഷ​ൻറെ ഭാഗമായി ഇത്​ രണ്ടാം തവണയാണ്​ വൃത്തിയുള്ള ഇന്ത്യൻ നഗരങ്ങളെ കണ്ടെത്തുന്നതിനായി സർവേ നടത്തുന്നത്​.

ഇന്ത്യയി​ലെ 434 നഗരങ്ങളെയാണ്​ ഇൗ വർഷത്തെ സർവേയിൽ  ഉൾപ്പെടുത്തിയിരിക്കുന്നത്​​.

new jindal advt tree advt
Back to top button