ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ പരാമർശവുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

ലോകരാജ്യങ്ങൾ ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന പ്രകോപനപരമായ പരാമർശവുമായാണ് ഇമ്രാൻ ഖാൻ രംഗത്തെത്തിയത്.

ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ പരാമർശവുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.

കശ്മീർ വിഷയത്തിൽ അമേരിക്കയും ചൈനയും റഷ്യയും ഇടപെടണമെന്നും പ്രമുഖ രാജ്യങ്ങൾ ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തിന് തിരിച്ചടിയേറ്റതിന് പിന്നാലെയാണ് ലോക രാജ്യങ്ങളുടെ സഹായം തേടി പാകിസ്ഥാൻ രംഗത്തെത്തിയത്.

കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിയെ സമീപിച്ചതുകൊണ്ട് കാര്യമില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിയോഗിച്ച വിദഗ്ധസമിതി റിപ്പോർട്ട് നൽകിയിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചാലും ഇന്ത്യക്കെതിരായ കേസ് നിലനിൽക്കില്ലെന്നാണ് വിദഗ്ധസമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത്. കശ്മീരിൽ അടിയന്തരമായി ഇടപെടണമെന്ന പാകിസ്ഥാന്റെ ആവശ്യം ഐക്യരാഷ്ട സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും നിരാകരിച്ചിരുന്നു. ഇന്ത്യാ പാക് ബന്ധം സ്ഫോടനാത്മകമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും ഒരുപോലെ ആവശ്യപ്പെട്ടാലേ മധ്യസ്ഥതയുള്ളു എന്ന നിലപാടിൽ മാറ്റമില്ലെന്നാണ് സെക്രട്ടറി ജനറൽ വ്യക്തമാക്കിയത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button