അന്തദേശീയം (International)

ഇന്ത്യ കയറ്റുമതി നിർത്തിയതോടെ സവാള കഴിക്കുന്നത് നിർത്തിയെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി

നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനിടെയാണ് സവാള വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.

ദില്ലി: ഇന്ത്യ കയറ്റുമതി നിരോധിച്ചതിനാൽ സവാള കഴിക്കാതിരിക്കാൻ നിർബന്ധിതരായിരിക്കുകയാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന.

കയറ്റുമതി നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തിൽ ഹസീന അതൃപ്തി അറിയിച്ചു. നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനിടെയാണ് സവാള വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യ കയറ്റുമതി നിരോധിച്ചതിനാൽ തന്റെ ഭക്ഷണത്തിൽ സവാള ഉൾപ്പെടുത്താൻ സാധിക്കുന്നില്ലെന്ന് ഹസീന പറഞ്ഞു. ഇന്ത്യ സവാള കയറ്റുമതി നിരോധിച്ചതിലുള്ള ആശങ്ക ഇന്ത്യൻ സർക്കാറിനെ അറിയിക്കുമെന്നും ഹസീന പറഞ്ഞു. സവാള കയറ്റുമതി നിർത്തലാക്കിയതോടെ ബംഗ്ലാദേശ് ബുദ്ധിമുട്ടിലായെന്നും അവർ വ്യക്തമാക്കി.

ആഭ്യന്തര വിപണിയിൽ വില കുത്തനെ ഉയർന്നതോടെയാണ് ഇന്ത്യ സവാള കയറ്റുമതി നിരോധിച്ചത്. ഇന്ത്യയിൽ സവാളയുടെ വില കിലോക്ക് 60 രൂപക്ക് മുകളിലായിരുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സവാള ഉൽപാദകരായ ഇന്ത്യയുടെ തീരുമാനം ഏഷ്യൻ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. ബംഗ്ലാദേശിൽ കിലോക്ക് 40 ടാക്ക വിലയുണ്ടായിരുന്ന സവാള, ഇന്ത്യ കയറ്റുമതി നിരോധിച്ചതിനാൽ 140 ടാക്കയായി ഉയർന്നു. മൺസൂൺ വൈകിയതിനെ തുടർന്നാണ് രാജ്യത്തെ സവാള ഉൽപാദനം കുത്തനെ ഇടിഞ്ഞത്.

Tags
Back to top button