ഇന്ധനവില ഇനിമുതൽ ദിവസേന പുതുക്കി നിശ്ചയിക്കും.

ന്യൂഡൽഹി: ഇന്ധനവില ഇനിമുതൽ ദിവസേന പുതുക്കി നിശ്ചയിക്കും. ഇതോടെ, പതിനഞ്ചു ദിവസം കൂടുമ്പോൾ ഇന്ധനവില പുതുക്കി നിശ്ചയിക്കുന്ന സമ്പ്രദായം മാറും. ഇതിന് മുന്നോടിയായി രാജ്യത്തെ അഞ്ച് നഗരങ്ങളിൽ മെയ് ഒന്നുമുതൽ 15 വരെ ദിവസേന എണ്ണവില മാറ്റുന്നത് പരീക്ഷിക്കും.

പൊതുമേഖല എണ്ണക്കമ്പനികൾ ആണ് എണ്ണവില മാറ്റുന്നത് പരീക്ഷിക്കുന്നത്. ദക്ഷിണേന്ത്യയിൽ വിശാഖപട്ടണം, പുതുച്ചേരി എന്നീ നഗരങ്ങളിലും കൂടാതെ ജംഷഡ്പൂര്‍, ചണ്ഡിഗഢ്, ഉദയ്പൂര്‍ എന്നീ നഗരങ്ങളിലും ആയിരിക്കും ദിവസേനയുള്ള എണ്ണവില മാറ്റം പരീക്ഷിക്കുന്നത്.ഈ മാതൃക വൈകാതെ തന്നെ സ്വകാര്യ കമ്പനികളായ റിലയന്‍സും, എസ്സാറും പിന്തുടരുമെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്.

1
Back to top button