ഇന്‍ഫോസിസ് 10,000 അമേരിക്കക്കാരെ ജോലിക്കെടുക്കുന്നു

സാന്‍ഫ്രാന്‍സിസ്കോ: ഇന്‍ഫോസിസ് 10,000 അമേരിക്കക്കാരെ ജോലിക്കെടുക്കുന്നു.

അമേരിക്കയില്‍ നാലു ടെക്നോളജി കേന്ദ്രങ്ങള്‍ തുടങ്ങാനാണ് ഇന്‍ഫോസിസിൻ്റെ പദ്ധതി.
അമേരിക്കയുടെ വിസ നിയന്ത്രണങ്ങളാണ് ഇന്‍ഫോസിസിന്റെ പുതിയ നീക്കത്തിന് കാരണം.

അമേരിക്കയില്‍ പുതുതായി തുടങ്ങുന്ന നാലു കേന്ദ്രങ്ങളില്‍ ആദ്യത്തേത് ഓഗസ്റ്റോടെ ഇന്ത്യാനയില്‍ ആരംഭിക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള മേഖലകളിലായിരിക്കും അമേരിക്കയില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയെന്ന് ഇന്‍ഫോസിസ് സി.ഇ.ഒ. വിശാല്‍ സിക്ക അറിയിച്ചു.

നിലവിൽ 2,000 അമേരിക്കക്കാരെ കമ്പനി നിയമിച്ചു കഴിഞ്ഞു. ഇതിനു പുറമെയാണ് 10,000 പേരെക്കൂടി നിയമിക്കുന്നത്.

new jindal advt tree advt
Back to top button