ഇപ്പോൾ നടൻ; നാളെ ഏത് നിയോഗവും ഏറ്റെടുക്കും -രജനികാന്ത്

ചെന്നൈ: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചനകൾ നൽകി തമിഴ്​ സൂപ്പർ താരം രജനികാന്ത്.

രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന് രജനികാന്ത് പറഞ്ഞു.

എല്ലാം ദൈവം തീരുമാനിക്കും പോലെ സംഭവിക്കും. ഏത് നിയോഗവും ഏറ്റെടുക്കേണ്ടി വന്നാലും സത്യസന്ധമായി നിർവഹിക്കുമെന്നും സൂപ്പർ താരം വ്യക്തമാക്കി.

താനൊരു നടനാണ്. ദൈവഹിതവും അതാണ്. 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയെ പിന്തുണച്ചിരുന്നു.

അതൊരു തെറ്റായിരുന്നു. ഒരു പാര്‍ട്ടിയെയും നിലവില്‍ താന്‍ പിന്തുണക്കുന്നില്ല. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല.

തെരഞ്ഞെടുപ്പിൽ തന്‍റെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് പലരും രംഗത്തു വരുന്നുണ്ടെന്നും രജനികാന്ത് വ്യക്തമാക്കി.

നീണ്ട എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ആരാധകർക്ക് മുമ്പിൽ സ്റ്റൈൽ മന്നൻ മനസ് തുറന്നത്.

കോടമ്പാക്കം രാഗവേന്ദ്ര കല്യാണ മണ്ഡപത്തിലായിരുന്നു കൂടിക്കാഴ്ച.

new jindal advt tree advt
Back to top button