ഇമാന്‍റെ സഹോദരി മാപ്പുപറയണമെന്ന്​ ഡോക്​ടർമാർ

മുംബൈ: ഭാരമേറിയ  ഇൗജിപ്ഷ്യൻ വനിത ഇമാ​​​െൻറ ചികിത്സാ പുരോഗതിയെ കുറിച്ച്​ ആരോപണമുന്നയിച്ച സഹോദരി ഷൈമ സലിം മാപ്പു പറയണമെന്ന്​ ഡോക്​ടർമാർ.

ചികിത്സയിലൂടെ ഇമാ​െൻറ ശരീരഭാരം പകുതിയായി കുറച്ചെന്ന ഡോക്​ടർമാർ അവകാശ വാദം തെറ്റാണെന്നും അശാസ്​ത്രീയമായാണ്​ ഭക്ഷണം നൽക​ുന്നതെന്നും 32 കാരിയായ ഷൈമ ആരോപിച്ചിരുന്നു.

ഡോക്​ടർമാർക്കും ആശുപത്രി അധികൃതരെയും അപമാനിക്കുന്ന പ്രസ്​താവനയാണ്​ ഷൈമ നടത്തിയതെന്നും ഇമാ​െൻറ ചികിത്സ സംഘത്തിലെ മേധാവിയായ ഡോ. മുഫസൽ ലക്​ഡാവാലയോട്​ മാപ്പുപറയണമെന്നും ഡോക്​ടർമാർ ആവശ്യപ്പെട്ടു.

മഹാരാഷ്​ട്ര ഗവർണർ സി. വിദ്യാസാഗർ റാവുവിനെ ടെലിഫോണിൽ വിളിച്ചാണ്​ ഡോ. അപർണ ഭാസ്​കർ ഇക്കാര്യം ആവശ്യപ്പെട്ടത്​.

സെയ്​ഫീ ആശുപത്രി അധികൃതർ പബളിസിറ്റിക്കുവേണ്ടി കള്ളം പറയുകയാണെന്നും ഇമാ​െൻറ ഭാരം 240 കിലോ കുറഞ്ഞിട്ടില്ലെന്നും ഫേസ്​ബുക്ക്​ വിഡിയോയിലൂടെ ഷൈമ നേരത്തെ ആരോപിച്ചു.

തുടർന്ന്​ ഇമാനെ ചികിത്സിക്കുന്നതിൽ നിന്നും  ഡോക്​ടർമാർ പിന്മാറുകയും ചെയ്​തു.

മാപ്പു പറയണമെന്ന ഡോക്​ടർമാരുടെ ആവശ്യത്തെ പിന്തുണച്ച്​ ബി.ജെ.പി നേതാവ്​ ഷൈന എൻ.സി രംഗത്തെത്തി.

ഇമാ​െൻറ ആരോഗ്യപുരോഗതിക്കു വേണ്ടി മെഡിക്കൽ സംഘം കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നുവെന്നും ഷൈമ സലിം ആശുപത്രി അധികൃതരെ മാത്രമല്ല, മഹാരാഷ്​ട്രയെയും ഭാരത സർക്കാറിനെയുമാണ്​ അപമാനിച്ചതെന്നും ബി.ജെ.പി നേതാവ്​ പറഞ്ഞു.

 

new jindal advt tree advt
Back to top button