ഇറാൻ ​​​പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ നെജാദിന്​ മത്സരിക്കാനാവില്ല

മുൻ പ്രസിഡൻറ് കൂടിയായ നെജാദിനെ ഗാർഡിയൻ കൗൺസിൽ

തെഹ്റാൻ: ഇറാൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അഹ്മദി നെജാദിന് മത്സരിക്കാനാവില്ല.

മുൻ പ്രസിഡൻറ് കൂടിയായ നെജാദിനെ ഗാർഡിയൻ കൗൺസിൽ അയോഗ്യനാക്കിയതായി ഇറാനിലെ ഒൗദ്യോഗിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

നിലവിലെ പ്രസിഡൻറ് ഹസൻ റൂഹാനി, ഇബ്രാഹീം റെയ്സി, ഇസ്ഹാഖ് ജഹാംഗീരി, തെഹ്റാൻ മേയർ മുഹമ്മദ് ബക്കർ ഖാലിബഫ് എന്നിവരടക്കം ആറ് പേരുടെ നാമ നിർദേശ പത്രിക അംഗീകരിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിനായി സ്ത്രീകൾ ഉൾപ്പെടെ 1600 പേർ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നെങ്കിലും ആറു പേരുടേത് മാത്രമാണ് അംഗീകരിച്ചത്.

നജാദ് ഇല്ലാതായതോടെ ഇറാൻ പരമോന്നത നേതാവ് ഖാംനഇയുടെ പിന്തുണയുള്ള നിലവിലെ പ്രസിഡൻറ് ഹസൻ റൂഹാനി വീണ്ടും ഇറാൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോർട്ട്.

തെരഞ്ഞെടുപ്പിൽ നജാദ് മത്സരിക്കുന്നതിനോട് ഖാംനഇക്ക് യോജിപ്പുണ്ടായിരുന്നില്ല.

2005 മുതൽ 2013വരെ തുടർച്ചയായി രണ്ടു തവണ പ്രസിഡൻറായിരുന്ന നജാദ് 2013 ഓഗസ്റ്റിലാണ് അധികാരം ഒഴിഞ്ഞത്.

ഏപ്രിൽ 27 നാണ് അന്തിമ സ്ഥാനാർഥികളുടെ പട്ടിക ഗാർഡിയൻ കൗണ്‍സിൽ പ്രഖ്യാപിക്കുക. മെയ് 19നാണ് തെരഞ്ഞെടുപ്പ്.

1
Back to top button