ഇലക്ട്രിക്ക് വാഹനവുമായി മാരുതി

മാരുതിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ഇ-വാഗൻ.ആർ നിരത്തിലെത്തുന്നതിന് മുമ്പുതന്നെയാണ് രണ്ടാമത്തെ ഇലക്ട്രിക് മോഡലിനെക്കുറിച്ചുള്ള സൂചനകൾ

മാരുതി സുസുക്കിയുടെ എർടിഗ എം.പി.വിയുടെ പുത്തൻ പതിപ്പ് കഴിഞ്ഞ വർഷമാണ് അവതരിപ്പിച്ചത്. സെഗ്മെന്റിൽ മികച്ച വിൽപ്പന നേടി മുന്നേറുന്ന വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പുകൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് മാരുതി.

മാരുതിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ഇ-വാഗണ് ആർ നിരത്തിലെത്തുന്നതിന് മുമ്പുതന്നെയാണ് രണ്ടാമത്തെ ഇലക്ട്രിക് മോഡലിനെക്കുറിച്ചുള്ള സൂചനകൾ പുറത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്.

ആദ്യ ഇലക്ട്രിക് വാഹനമായ വാഗൺ ആർ ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുമെന്നും തൊട്ടു പിന്നാലെ ഇലക്ട്രിക് എർടിഗയുടെ നിർമാണം കമ്പനി തുടങ്ങിയേക്കുമെന്നാണ് സൂചന.

ടൊയോട്ടയുമായുള്ള സഹകരണത്തിലൂടെയായിരിക്കും ഇലക്ട്രിക് എർടിഗ ഒരുങ്ങുകയെന്നാണ് റിപ്പോർട്ട്. സാധാരണ എർടിഗയെക്കാൾ വലിപ്പമുണ്ടായിരിക്കും ഈ മോഡലിന്. മാരുതി-ടൊയോട്ട കൂട്ടുകെട്ടിൽ ഒരുങ്ങുന്നതിനാൽ പുതിയ പേരിലായിരിക്കും ഈ വാഹനം എത്തുകയെന്നും റിപ്പോർട്ടുകളുണ്ട്.

2012 ജനുവരിയിലാണ് ആദ്യ എർടിഗയെ മാരുതി അവതരിപ്പിച്ചത്. 2018 ഇന്തോനേഷ്യ മോട്ടോർ ഷോയിൽ ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളോടെ അവതരിപ്പിച്ച എർട്ടിഗയുടെ പുതുതലമുറയെ 2018 നവംബറിലാണ് വിപണിയിലെത്തിക്കുന്നത്.

advt
Back to top button