ഇൗജിപ്​തിൽ ​ഐ.എസ്​ ആക്രമണം; പൊലീസ്​ ഉദ്യോഗസ്​ഥൻ കൊല്ല​പ്പെട്ടു

കൊയ്റോ: ഇൗജിപ്തിലെ സൗത് സിനായിൽ ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മൂന്നുേപർക്ക് പരിക്കേറ്റു. സെൻറ് കാതറിൻ സന്യാസി മഠത്തിനു സമീപമുള്ള പൊലീസ് ചെക് പോസ്റ്റിലാണ് െഎ.എസ് ആക്രമണമെന്ന് കരുതുന്ന വെടിവെപ്പ് ഉണ്ടായതെന്ന് ഇൗജിപ്ഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സന്യാസി മഠത്തിനു പുറത്തുള്ള സെക്യൂരിറ്റി ചെക് പോയിൻറിനെ ലക്ഷ്യമാക്കി അക്രമി വെടിവെക്കുകയായിരുന്നു. പൊലീസ് തിരിച്ചടിച്ചപ്പോൾ അക്രമികളിൽ ചിലർക്ക് പരിക്കേറ്റു. ഇതു െവടിവെപ്പ് ഉപേക്ഷിച്ച് രക്ഷെപ്പടാൻ ആക്രമികളെ നിർബന്ധിതരാക്കുകയായിരുന്നെന്ന് സർക്കാറിെൻറ പ്രസ്താവനയിൽ അറിയിക്കുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

1
Back to top button