ഇ​ന്ന് ഈ​സ്​​റ്റ​ർ

കാളികാവ്: ഉയിർത്തെഴുന്നേറ്റ യേശുവിനെ ഹൃദയത്തിൽ സ്വീകരിച്ച്‌ ക്രൈസ്തവർ ഞായറാഴ്ച ഇൗസ്റ്റർ ആഘോഷിക്കുന്നു. ഇഷ്ടഭോജ്യ വസ്തുക്കൾ വെടിഞ്ഞും ഹൃദയവിശുദ്ധി കാത്തുസൂക്ഷിച്ചും ദാനധർമം ചെയ്തും 50 ദിവസം നീണ്ട നോമ്പാചരണത്തിന് ഇന്നലെ അർധരാത്രിയോടെ സമാപനമായി.

യേശുവിെൻറ കുരിശുമരണത്തെ അനുസ്മരിച്ച് വെള്ളിയാഴ്ച ദുഃഖവെള്ളി  ആചരിച്ചു. ദേവാലയങ്ങളില്‍ കുരിശി‍െൻറ വഴി, പരിഹാര പ്രദക്ഷിണം തുടങ്ങിയവ നടന്നു. യേശു ഉയിർത്തെഴുന്നേറ്റതിെൻറ സ്മരണയിൽ ദേവാലയങ്ങളിൽ ഇന്നലെ രാത്രി പാതിരാ കുർബാനയും ഉയിർപ്പിെൻറ തിരുകർമങ്ങളും നടന്നു. ഞായറാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുർബാനയും ഉയിർപ്പിെൻറ തിരുകർമങ്ങളും നടക്കും. കാളികാവ് സെൻറ് സേവ്യേഴ്സ് ദേവാലയത്തിൽ ഫാ. ജോജോ എടക്കാട്ടും അടക്കാക്കുണ്ട് സെൻറ് ജോർജ് ദേവാലയത്തിൽ ഫാ. ചാക്കോ എലിക്കോട്ടും വാണിയമ്പലം സെൻറ് മേരീസ് ദേവാലയത്തിൽ ഫാ. മാത്യു മറ്റത്തൂരും ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.

1
Back to top button