ഈ വേനൽക്കാലത്ത് പുരുഷചർമം കാക്കാൻ ഇതാ ചില വഴികൾ

പെണ്‍കുട്ടികളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതില്‍ പുരുഷസൗന്ദര്യത്തിനും ഏറെ പ്രാധാന്യമുണ്ട്. അവയില്‍ ഏറെ പ്രാധാന്യം ലുക്കിലും ആക്സസറിസിലും ആണെങ്കിലും അതില്‍ പ്രധാന ഘടകം തന്നെയാണ് പുരുഷചര്‍മവും. പുരുഷസൗന്ദര്യം ആദ്യം കാണുന്നത് വൃത്തിയും വെടിപ്പുമായ വേഷവിധാനത്തിലാണ്. ചുളുങ്ങിയ ഷര്‍ട്ടുമിട്ട്, പാറിപ്പറന്ന മുടിയുമായി നടന്നാല്‍ എത്ര സൗന്ദര്യമുണ്ടായിട്ടും പറഞ്ഞിട്ട് കാര്യമില്ല.

നഖങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക. മുഖം നന്നായാലും നഖം വൃത്തികേടായാല്‍ പോയി. ലിപ് ബാം, മോയിസ്ചറൈസര്‍ എന്നിവ ഉപയോഗിച്ച് ശീലിക്കുക. മുഖം ആവി പിടിക്കുന്നതും സ്‌ക്രബര്‍ ഉപയോഗിച്ച് മൃതചര്‍മം അകറ്റുകയും ചെയ്യാം. പുരുഷചര്‍മം കട്ടി കൂടിയതായതു കൊണ്ട് ഇതിന് ചേര്‍ന്ന സ്‌ക്രബറും മോയിസ്ചറൈസറും ഉപയോഗിക്കണം.

1
Back to top button