ഉടൻ യു.ഡി.എഫിലേക്കില്ലെന്ന്​ കെ.എം മാണി

കോട്ടയം: യു.ഡി.എഫിലേക്ക് മടങ്ങിവരാനുള്ള ക്ഷണം തള്ളി കെ.എം മാണി.  കേരള കോൺഗ്രസിന്‍റെ നയപരമായ തീരുമാനങ്ങൾ ചരൽകുന്ന് ക്യാമ്പിൽ വെച്ച് കൈകൊണ്ടതാണ്. ആ തീരുമാനങ്ങൾ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ല. ഒൗദ്യോഗികമായ ക്ഷണമാണ് കോൺഗ്രസിൽ നിന്നും ലഭിച്ചതെന്നും എന്നാൽ തന്‍റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും മാണി പറഞ്ഞു.

ഇതേ തീരുമാനങ്ങൾ മലപ്പുറത്തും വ്യക്തമാക്കിയതാണ്. ആരോടും അന്ധമായ വിരോധമോ അമിത സ്നേഹമോ ഇല്ല. മലപ്പുറത്ത് മുസ്ലിം ലീഗിനു നൽകിയ പിന്തുണ യു.ഡി.എഫിനുള്ളതല്ല. അരനൂറ്റാണ്ടായി കേരള കോൺഗ്രസും ഇന്ത്യൻ മുസ്ലിം ലീഗും തമ്മിൽ നിലനിൽക്കുന്ന സൗഹൃദത്തിന്‍റെ ഭാഗമാണ് അതെന്നും മാണി വ്യക്തമാക്കി.

1
Back to top button