ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി

പ്യോങ്യാങ്: അമേരിക്കയുടെ കടുത്ത ഭീഷണികൾ വകവെക്കാതെ ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി. കൊറിയ മിസൈൽ പരീക്ഷണം നടത്തിയ വാർത്ത അമേരിക്കയാണ് ആദ്യം  പുറത്ത് വിട്ടത്. എന്നാൽ പരീക്ഷണം പരാജയമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൊറിയയുടെ കിഴക്കൻ തീരമായ സിൻപോയിലാണ് പരീക്ഷണം നടത്തിയതെന്ന് അമേരിക്കൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഉത്തരകൊറിയയുടെ ശക്തി പ്രകടിപ്പിച്ച് രാജ്യം ശനിയാഴ്സൈനിക പരേഡ് നടത്തിയിരുന്നു.  പരേഡ് അമേരിക്കക്കുള്ള മുന്നറിയിപ്പാണെന്ന്വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ്  മിസൈൽ പരീക്ഷണമെന്നതും ശ്രദ്ധേയമാണ്.

നേരത്തെ കൊറിയ ആറാമത്തെ അണുപരീക്ഷണം നടത്താൻ ഒരുങ്ങുകയാണെന്ന് വാർത്തകളുണ്ടായിരുന്നു. ഇൗ പരീക്ഷണങ്ങളെ അമേരിക്ക ശക്തമായി എതിർത്തിരുന്നു. പരീക്ഷണങ്ങളിൽ നിന്ന്പിൻമാറിയില്ലെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ  പരീക്ഷണങ്ങളിൽ നിന്ന് പിൻമാറാൻ കഴിയില്ലെന്ന നിലപാടിലാണ് ഉത്തരകൊറിയ.

1
Back to top button