ഉത്തരകൊറിയയുമായി സംഘർഷത്തിന്​ സാധ്യതയുണ്ടെന്ന്​​ ഡോണാൾഡ്​ ​ട്രംപ്​

വാഷിങ്​ടൺ: ഉത്തരകൊറിയയുമായി സംഘർഷത്തിന്​ സാധ്യതയുണ്ടെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​.

ഉത്തരകൊറിയ മിസൈൽ, ആണവ പരീക്ഷണങ്ങൾ അവസാനിപ്പിച്ചിട്ടില്ലെങ്കിൽ സംഘർഷത്തിന്​ സാധ്യതയുണ്ടെന്നാണ്​ ട്രംപ്​ വ്യക്​തമാക്കുന്നത്​.

പ്രസിഡൻറ്​ സ്ഥാനത്ത്​ എത്തയതി​െൻറ നൂറാം ദിനത്തിൽ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം​.

ഉത്തരകൊറിയയുമായുള്ള പ്രശ്​നം നയപരമായി പരിഹരിക്കാനാണ്​ ശ്രമം. എന്നാൽ അത്​ പ്രയാസകരമാ​െണന്നും ട്രംപ്​ പറഞ്ഞു.

കൊറിയക്കെതിരെ സൈനിക നടപടി യു.എസ്​ സർക്കാറി​െൻറ പരിഗണനയിലില്ല. എങ്കിലും പുതിയ സാ​മ്പത്തിക ഉപരോധങ്ങൾ കൊറിയക്ക്​ മേൽ ചുമത്തുമെന്നും ട്രംപ്​ അറിയിച്ചു.

കൊറിയൻ പ്രശ്​നം പരിഹരിക്കാനായി ചൈന നടത്തുന്ന ഇടപെടലുകളെ ട്രംപ്​ പുക്​ഴ്​ത്തി.

ചൈനയിലെ ജനങ്ങളെ സ്​നേഹിക്കുന്നതായും ട്രംപ്​ പറഞ്ഞു. കഴിഞ്ഞ മാസം അമേരിക്കൻ പ്രഡിഡൻറ്​ ഡോണാൾഡ്​ ട്രംപ്​ ചൈനീസ്​ പ്രധാനമന്ത്രി ഷീ ജീംപിങുമായി കൂടികാഴ്​ച നടത്തിയിരുന്നു.

1
Back to top button