ഉപതെരഞ്ഞെടുപ്പിലെ നിലപാടിനെ ചൊല്ലി എൻ.എസ്.എസും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയും നേർക്കുനേർ

എൻ.എസ്.എസിനെതിരായ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഡി.ജി.പിക്കും തിരുവനന്തപുരം ജില്ലാ കളക്ടർക്കും നിർദേശം നൽകി

ഉപതെരഞ്ഞെടുപ്പിലെ നിലപാടിനെ ചൊല്ലി എൻ.എസ്.എസും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയും നേർക്കുനേർ. എൻ.എസ്.എസിനെതിരായ പരാതിയിൽ വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഡി.ജി.പിക്കും തിരുവനന്തപുരം ജില്ലാ കളക്ടർക്കും നിർദേശം നൽകി.

സമീപകാല തെരഞ്ഞെടുപ്പുകളിൽ സമദൂര നിലപാട് സ്വീകരിച്ച എൻ.എസ്.എസ് ഇക്കുറി ശരിദൂര നിലപാട് പ്രഖ്യാപിച്ചിരുന്നു. ശരിദൂരം യു.ഡി.എഫ് സ്ഥാനാർത്ഥിക്കനുകൂലമെന്നറിയിച്ച് വട്ടിയൂർക്കാവിൽ എൻ.എസ്.എസ് നേതാക്കൾ പ്രചാരണം നടത്തുകയും ചെയ്തു. സാമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് ശരിയല്ലെന്നും സമദൂരത്തിൽ ശരിദൂരത്തിലേക്ക് എൻ.എസ്.എസ് പോയതാണ് പ്രശ്നമെന്നും ടിക്കാറാം മീണ നിലപാടെടുത്തു.

ഇതോടെ കേരളത്തിൽ എൻ.എസ്.എസ് വർഗീയമായ പ്രവർത്തനം നടത്തുന്നു എന്ന ധാരണ പരത്തും വിധം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നടത്തിയ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ടിക്കാറാം മീണക്ക് വക്കീൽ നോട്ടീസയച്ചു. ഇതിനു തൊട്ടു പിന്നാലെയാണ് എൻ.എസ്.എസിനെതിരായ പരാതിയിൽ റിപ്പോർട്ട് നൽകാൻ ഡി.ജി.പിയോടും കളക്ടറോടും ടിക്കാറാം മീണ നിർദേശം നൽകിയത്.

Back to top button