ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ബി.ജെ.പിക്ക് വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ഒ. രാജഗോപാൽ എം.എൽ.എ

വട്ടിയൂർക്കാവിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.എൽ.എ.

ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ബി.ജെ.പിക്ക് വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ഒ. രാജഗോപാൽ എം.എൽ.എ. വട്ടിയൂർക്കാവിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.എൽ.എ.

പോളിംഗ് ശതമാനം കുറയുമോ കൂടുമോ എന്നത് പ്രശ്നമല്ല. വിശ്വാസ സംരക്ഷണമാണ് തെരഞ്ഞെടുപ്പിലെ പ്രധാന പ്രശ്നം. ഒരുകൂട്ടർ വിശ്വാസത്തെ പരസ്യമായി ലംഘിക്കുന്നു. കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണെന്ന് പറയുക മാത്രം ചെയ്യുന്നു. ഈ സാഹചര്യത്തിൽ വിശ്വാസികളായുള്ള ആളുകൾ പൂർണമായും ബി.ജെ.പിയെ പിന്തുണയ്ക്കും. അതിനാൽ വട്ടിയൂർക്കാവിൽ ബി.ജെ.പി വിജയിക്കുമെന്ന ഉറച്ച വിശ്വാസമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Back to top button