ആരോഗ്യം (Health)

ഉപ്പൂറ്റി വേദനയുടെ പ്രധാന ലക്ഷണങ്ങളും അത് നിയന്ത്രിക്കാനുള്ള മാർഗങ്ങളും

ആദ്യമേ ചികിത്സിച്ചാൽ പെട്ടെന്ന് മാറാവുന്ന ഒന്നാണ് ഉപ്പൂറ്റി വേദന. ഈ രോഗം കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ നടക്കുന്നതിനോ, നിൽക്കുന്നതിനോ സാധിക്കാത്ത അവസ്ഥയിൽ എത്തിച്ചേക്കാം.

ഇന്ന് മിക്കവരിലും കാണുന്ന പ്രശ്നമാണ് ഉപ്പൂറ്റിവേദന. പലകാരണങ്ങൾ കൊണ്ടാണ് ഉപ്പൂറ്റി വേദന ഉണ്ടാകുന്നത്. അമിതവണ്ണമുള്ളവരിലാണ് ഉപ്പൂറ്റി വേദന കൂടുതലും കാണുന്നത്. ആദ്യമേ ചികിത്സിച്ചാൽ പെട്ടെന്ന് മാറാവുന്ന ഒന്നാണ് ഉപ്പൂറ്റി വേദന. ഈ രോഗം കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ നടക്കുന്നതിനോ, നിൽക്കുന്നതിനോ സാധിക്കാത്ത അവസ്ഥയിൽ എത്തിച്ചേക്കാം.

കാലിന്റെ അടിയിലെ തൊലിയിലേക്കും മാംസപേശികളിലേക്കും ആവശ്യമായ രക്തയോട്ടം കുറയുന്നതാണ് ഒരു കാരണം. കുറെയധികം സമയം വെള്ളത്തിൽ കാലുകുത്തി നിന്ന് അലക്കുകയോ ജോലി ചെയ്യുകയോ മാർബിൾ ടൈലുകളിൽ ചെരിപ്പിടാതെ നടക്കുകയോ തണുത്ത പ്രതലത്തിൽ കൂടുതൽ നേരം നിൽക്കുകയോ ചെയ്താലും ഈ പ്രശ്നം വരാം.

രാവിലെ എഴുന്നേൽക്കുമ്പോൾ ഉപ്പൂറ്റിയിൽ വേദന അനുഭവപെടുക, എവിടെയെങ്കിലും ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ വേദന തോന്നുക,അധികനേരം നിൽക്കുമ്പോഴും, നടക്കുമ്പോഴും, ഓടുമ്പോഴും വേദന ഉണ്ടാവുക എന്നിവയാണ് ഉപ്പൂറ്റി വേദനയുടെ പ്രധാനലക്ഷണങ്ങൾ.

നിയന്ത്രിക്കാനുള്ള മാർഗങ്ങൾ
ഒന്ന്.

ഐസ് ക്യൂബ് ഉപയോഗിച്ച് വേദനയുള്ള ഭാഗത്ത് മസാജ് ചെയ്യുന്നത് ഉപ്പൂറ്റി വേദന കുറയ്ക്കാൻ സഹായിക്കും. ഇരുപത് മിനിറ്റെങ്കിലും മസാജ് ചെയ്യുക. തള്ളവിരൽ കൊണ്ട് വേദനയുള്ള ഭാഗത്ത് കറക്കി തിരുമ്മുന്നത് ഉപ്പൂറ്റി വേദന കുറയ്ക്കാൻ ഏറെ നല്ലതാണ്.

രണ്ട്.
കാലിന്റെ അടിയിൽ ബോൾ വച്ച് അമർത്തുന്ന മസാജ് ഫലപ്രദമാണ്. ഇളം ചൂടുവെള്ളത്തിൽ ഉപ്പ് ചേർത്ത് അതിൽ കാലിറക്കി വയ്ക്കുന്നതും വേദനയ്ക്ക് ശമനം നൽകും.

മൂന്ന്.
അമിതവണ്ണം നിയന്ത്രിക്കുക, തുടർച്ചയായി നിന്നുള്ള ജോലിയാണെങ്കിൽ വിട്ടുവിട്ടുള്ള ഇടവേളകളിൽ ഇരുന്ന് വിശ്രമിക്കുക. കാലിന്റെ സമ്മർദ്ദം കുറയ്ക്കുക.

നാല്.
ചെരിപ്പില്ലാതെ ദീർഘദൂരം നടക്കുകയോ നിൽക്കുകയോ ചെയ്യരുത്. വീടിനകത്തും ചെരിപ്പ് ഉപയോഗിക്കാം.

അഞ്ച്.
ഹൈഹീൽ/ പോയിന്റ്ഡ് ഹീൽ ചെരിപ്പുകൾ ഒഴിവാക്കുക, ഹീൽ ഇല്ലാത്ത പാദരക്ഷകൾ ഉപയോഗിക്കാൻ ശ്രമിക്കുക.

Tags
Back to top button