ഉമർ ഫയാസ് കൊലപ്പെടുന്നതിന് മുമ്പ് ക്രൂരമർദനത്തിന് ഇരയായി

ന്യൂഡൽഹി: കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവ സൈനികൻ ഉമർ ഫയാസ് ക്രൂരമർദനത്തിന് ഇരയായതായി റിപ്പോർട്ട്.

വെടിവെച്ച് കൊല്ലുന്നതിന് മുമ്പ് ഫയാസിന്‍റെ ശരീരത്തിൽ നിരവധി തവണ ഭീകരർ തോക്ക് ഉപയോഗിച്ച് അതിക്രൂരമായി മർദിച്ചിരുന്നു.

കൂടാതെ തലക്കും താടിയെല്ലിനും വയറിനും നിരവധി തവണ വെടിയേറ്റതായും മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഷോ​പി​യാ​നി​ലെ ഹ​ർ​മൈ​ൻ ഗ്രാ​മ​ത്തി​ൽ അ​മ്മാ​വ​​െൻറ മ​ക​ളു​ടെ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ എത്തിയ െല​ഫ്​​റ്റ​ന​ൻ​റ്​ ഉ​മ​ർ ഫ​യാ​സി​നെ ബു​ധ​നാ​ഴ്​​ചയാണ് കൊല്ലപ്പെട്ട നിലയിൽ ക​ണ്ടെ​ത്തി​യ​ത്.

ഡൽഹി സൈനിക കേന്ദ്രത്തിൽ ഉമർ ഫയാസിന് പരിശീലനം നൽകിയ മേജർ അവ്ദേശ് ചൗധരി സൈനികനെകുറിച്ച് പറഞ്ഞപ്പോൾ വാചാലനായി.

പരിശീലന സമയത്ത് എപ്പോഴും താൻ ഉമറിനെ ശ്രദ്ധിച്ചിരുന്നതായി അവ്ദേശ് ചൗധരി ഒാർമിച്ചു. മറ്റുള്ളവരെ അപേക്ഷിച്ച് ജോലിയിൽ വലിയ ഉൽസാഹം ഉമർ കാണിച്ചിരുന്നു. അവന്‍റെ കണ്ണിൽ എപ്പോഴും തീപ്പൊരി കാണാമായിരുന്നു.

അതാണ് തനിക്ക് ഉമറിനെ ഇഷ്ടപ്പെടാൻ കാരണമെന്നും ചൗധരി പറഞ്ഞു.

ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​നം ശ​ക്​​ത​മാ​യ കു​ൽ​ഗാം ജി​ല്ല​ക്കാ​ര​നാ​യ ഉ​മ​ർ ഫ​യാ​സ്​ ആ​ദ്യം ഇ​ൻ​ഫ​ൻ​ട്രി വി​ഭാ​ഗ​ത്തി​ലാ​ണ്​ സേ​വ​ന​മ​നു​ഷ്​​ഠി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ 10നാണ്​​ ​സൈ​ന്യ​ത്തി​ലെ ര​ണ്ടാം ര​ജ​പു​ത്താ​ന റൈ​ഫി​ൾ​സി​ൽ ജ​മ്മു​വി​ലെ അ​ഖ്​​നൂ​ർ മേ​ഖ​ല​യി​ൽ നി​യ​മ​നം ല​ഭി​ക്കുന്നത്.

പു​ണെയിലെ നാഷനൽ ഡിഫൻസ്​ അ​ക്കാ​ദ​മി​യി​ൽ നിന്ന് ഉ​മ​ർ ഫ​യാ​സ്​ പ​രി​ശീ​ല​നം നേ​ടി​യിരുന്നു. അ​ക്കാ​ദ​മി ഹോ​ക്കി ടീ​മി​ൽ അം​ഗ​വുമാ​യി​രു​ന്നു.

മേ​യ്​ 25ന്​ ​അ​വ​ധി ക​ഴി​ഞ്ഞ്​ സൈ​നി​ക ക്യാ​മ്പി​ലേ​ക്ക്​ മ​ട​ങ്ങേ​ണ്ട​ ഉമർ സെ​പ്​​റ്റം​ബ​റി​ൽ യു​വ ഒാ​ഫി​സ​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു.

 

new jindal advt tree advt
Back to top button