ഏ​തു നി​മി​ഷ​വും ആ​ണ​വാ​യു​ധം പ്ര​യോ​ഗി​ക്കാ​ൻ മ​ടി​ക്കി​ല്ല –ഉ​.കൊ​റി​യ

പ്യോ​ങ്​​യാ​ങ്​: ഉ​ത്ത​ര കൊ​റി​യ​ക്കെ​തി​രെ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​െൻറ ശ​ത്രു​ത ന​യം  തു​ട​രു​ക​യാ​ണെ​ങ്കി​ൽ ഏ​തു നി​മി​ഷ​വും ആ​ണ​വാ​യു​ധം ഉ​​പ​യോ​ഗി​ക്കാ​ൻ മ​ടി​ക്കി​ല്ലെ​ന്ന്​ പ്രസിഡൻറ്​ കിം ​ജോ​ങ്​ ഉ​ൻ.

ആ​ണ​വാ​യു​ധ പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും കിം ​ജോ​ങ്​ ഉ​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി.

യു.​എ​സ്​-​ദ​ക്ഷി​ണ കൊ​റി​യ സം​യു​ക്​​ത സൈ​നി​ക അ​ഭ്യാ​സ​വും കൊ​റി​യ​ൻ തീ​ര​ത്ത്​ താ​ഡ്​ വി​ന്യ​സി​ച്ച​തു​മാ​ണ്​ ഉ​ത്ത​ര ​കൊ​റി​യ​യെ​ പ്ര​കോ​പി​പ്പി​ച്ച​ത്.

ഇൗ ​നീ​ക്ക​ങ്ങ​ളി​ലൂ​ടെ  യു.​എ​സ്​ ഉ​ത്ത​ര കൊ​റി​യ​യെ ആ​ണ​വ​യു​ദ്ധ​ത്തി​ലേ​ക്കെ​ത്തി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന്​ ഉ. ​കൊ​റി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​രോ​പി​ച്ചു.

കൊ​റി​യ​ൻ മേ​ഖ​ല​യി​ൽ ഉ​ത്ത​ര കൊ​റി​യ​യു​ടെ മി​സൈ​ലു​ക​ളെ ത​ടു​ക്കു​ന്ന താ​ഡ്​ സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യ​താ​യി യു.​എ​സ്​ സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഇൗ ​സം​വി​ധാ​നം ഇൗ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ​യേ പൂ​ർ​ണ സ​ജ്ജ​മാ​വു​ക​യു​ള്ളൂ​വെ​ന്ന്​ യു.​എ​സ്​ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സം​ഘ​ർ​ഷ​ത്തി​ന്​ ആ​ക്കം കൂ​ട്ടി യു.​എ​സ്​ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ കാ​ൾ വി​ൻ​സ​ണും കൊ​റി​യ​ൻ തീ​ര​ത്ത ്​എ​ത്തി​യി​ട്ടു​ണ്ട്.

new jindal advt tree advt
Back to top button