എം.ജി സർവകലാശാല മാർക്ക്ദാന വിവാദത്തിൽ കെ.ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ

സർവകലാശാലയുടെ സ്വയംഭരണാധികാരത്തിലും പരീക്ഷാ നടത്തിപ്പിലും ഇടപെടുന്ന മന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷം

എം.ജി സർവകലാശാല മാർക്ക്ദാന വിവാദത്തിൽ കെ.ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ. മാർക്ക്ദാന വിവാദത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സർവകലാശാലയുടെ സ്വയംഭരണാധികാരത്തിലും പരീക്ഷാ നടത്തിപ്പിലും ഇടപെടുന്ന മന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്.

ആരോപണം തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്ന് കെ.ടി ജലീൽ വെല്ലുവിളിച്ചു. മാർക്കുദാനം കൈയോടെ പിടിച്ചപ്പോഴാണ് അതു റദ്ദാക്കി മന്ത്രി രക്ഷപെടാൻ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മന്ത്രി കെ.ടി ജലീലിനെതിരായ മാർക്കുദാന ആരോപണം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ഡി സതീശനാണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്.

ഭഗവാൻ അവതരിക്കുന്നത് പോലെയാണ് അദാലത്തിൽ മന്ത്രി ഇടപെട്ട് മാർക്ക് ദാനം നൽകുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. മോഡറേഷൻ കാര്യത്തിൽ സർവകലാശാല സിൻഡിക്കേറ്റാണ് തീരുമാനമെടുത്തതെന്നായിരുന്നു മന്ത്രിയുടെ മറുപടി. ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ആക്ഷേപം ഉള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു. സർവകലാശാലയുടെ വിശ്വാസ്യത മന്ത്രി നഷ്ടപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button