എഗ്ഗ് ഫ്രൈഡ് റൈസ് എങ്ങനെ ഉണ്ടാക്കാം…

ഫ്രൈഡ് റൈസ് മിക്കവാറും പേര്‍ക്ക് ഇഷ്ടമായിരിയ്ക്കും. രുചികരമായ എഗ് ഫ്രൈഡ് റൈസ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കൂ.

ആവശ്യമായ സാധനങ്ങൾഅരി- 70 ഗ്രാംമുട്ട- 1
ഗ്രീന്‍പീസ്- അര കപ്പ്.

സ്പ്രിംഗ് ഒണിയന്‍- 2.

എള്ളെണ്ണ- 1 ടീസ്പൂണ്‍

സോയാസോസ്

തയാറാക്കുന്ന വിധം

-ചോറ് പാകത്തിനു വേവിയ്ക്കുക. അധികം വേവരുത്.

-ഒരു പാന്‍ ചൂടാക്കി ഇതില്‍ എള്ളെണ്ണയൊഴിച്ചു ചൂടാക്കുക.

-ഇതിലേയ്ക്കു ചോറിട്ടിളക്കുക. സോയാസോസ് ചേര്‍ത്തിളക്കണം. നല്ലപോലെ അഞ്ചു മിനിറ്റ് ഇളക്കുക.

-ഒരു ബൗളില്‍ മുട്ട പൊട്ടിച്ചൊഴിച്ച് നല്ല പോലെ ഇളക്കണം. ഇത് അടുപ്പത്തിരിയ്ക്കുന്ന ചോറിലേയ്‌ക്കൊഴിയ്ക്കുക.

-മുട്ട കട്ടിയാകുന്നതു വരെ ഇളക്കരുത്. ഒരുവിധം വെന്താല്‍ ഇത് നല്ലപോലെ ഇളക്കി കഷ്ണങ്ങളാക്കാം.

-ഇതിലേയ്ക്കു ഗ്രീന്‍പീസ് ചേര്‍ത്തിളക്കണം. ഫ്രോസണ്‍ ഗ്രീന്‍പീസ് തണുപ്പു കളഞ്ഞതാണ് പെട്ടെന്നു വേവാന്‍ നല്ലത്.

-ഇതിലേയ്ക്ക് സ്പ്രിംഗ് ഒണിയന്‍ ചേര്‍ത്തിളക്കണം.

1
Back to top button