എച്ച് വണ്‍ ബി വിസ നിബന്ധനകള്‍ കര്‍ശനമാക്കി ട്രംപ്

വാഷിങ്ടണ്‍: എച്ച് വണ്‍ ബി വി സ നിയമത്തിലെ നിബന്ധനകൾ കഴിഞ്ഞ ദിവസം മുതൽ യുഎസ് കർശനമാക്കി. ഇതു സംബന്ധിച്ച നടപടി ക്രമങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു എച്ച് വണ്‍ ബി വിസ നിയമനം.

ഉയർന്ന നൈപുണ്യമുള്ള വിദേശ ജോലിക്കാരെ മാത്രമേ യുഎസ് കമ്പനികൾ റിക്രൂട്ട് ചെയ്യുകയുള്ളൂയെന്നതാണ് ഇത് മൂലം കർശനമാക്കിയത് . ഇത്രയുംനാൾ യോഗ്യതയും താൽപ്പര്യവുമുള്ള യുഎസ് പൗരന്മ‍ാരെ തഴഞ്ഞാണ് കമ്പനികൾ പുറത്തുനിന്നുള്ളവരെ എടുത്തിരുന്നത്. 2013ലെ കണക്ക് അനുസരിച്ച് എച്ച് 1 ബി വീസയിൽ 4,60,000 പേരാണ് യുഎസിൽ കഴിയുന്നത്.ഏപ്രില്‍ മൂന്ന് മുതല്‍ എച്ച് വണ്‍ ബി പ്രീമിയം നടപടിക്രമങ്ങള്‍ ആറ് മാസത്തേയ്ക്ക് നിര്‍ത്തിവയ്ക്കുന്നതായി യുണൈറ്റഡ് സ്റ്റേറ്റ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വ്വീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎസ് ഐടി കമ്പനികളില്‍ വിദേശ പ്രൊഫഷണലുകള്‍ക്കും സാങ്കേതിക രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവര്‍ക്കും ജോലി ചെയ്യുന്നതിനുള്ള അവസരമൊരുക്കുന്നുവെന്നതാണ് എച്ച് വണ്‍ ബി വിസയുടെ പ്രത്യേകത.

1
Back to top button