എസ്ബിഐയില്‍ ഇന്ന് മുതല്‍ പുതിയ നിയമങ്ങൾ

തിരുവനന്തപുരം: എസ്ബിഐയില്‍ ഇന്ന് മുതല്‍ മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കി. നിശ്ചിത തുകയില്ലെങ്കില്‍ ഉപഭോക്താക്കളില്‍ നിന്ന് 100 രൂപ വരെ പിഴ ഈടാക്കും. ഗ്രാമപ്രദേശങ്ങളില്‍ ആയിരം രൂപയും അര്‍ദ്ധ നഗരങ്ങളില്‍ രണ്ടായിരം രൂപയും മെട്രോ നഗരങ്ങളില്‍ അയ്യായിരം രൂപയുമാണ് മിനിമം ബാലന്‍സ്. എസ്ബിഐയില്‍ ലയിച്ച എസ്ബിടി ഉപഭോക്താക്കളും ഇന്ന് മുതല്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഉറപ്പാക്കണം.

ജന്‍ധന്‍ അക്കൗണ്ടുകളുടെയും എടിഎമ്മുകളുടെയും പ്രവര്‍ത്തനത്തിലുള്ള ചെലവും കണ്ടെത്തുന്നതിനാണ് മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കിയതെന്നാണ് എസ്ബിഐ അറിയിച്ചത്.

1
Back to top button